ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/കരുതലിന്റെ കരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിന്റെ കരങ്ങൾ

കണ്ണൂർ ജില്ലയിലെ കണ്ണാടിപറമ്പ എന്ന ഗ്രാമത്തിലാണ് മീനു താമസിക്കുന്നത്.അവളുടെ വീട്ടിൽ അച്ഛനും അമ്മയും ആണ് ഉള്ളത്.ഡിസംബർ 30ന് അവളുടെ പിറന്നാളാണ്.ദിവസം അടുത്തടുത്ത് വരികയാണ്.അങ്ങനെ ആ ദിവസം എത്തി.അവൾ രാവിലെ എഴുന്നേറ്റ് കുളിച്ച് പുതിയ പിറന്നാൾ വസ്ത്രം ഇട്ടു അച്ഛൻറെയും അമ്മയുടെയും കൂടെ അമ്പലത്തിൽ തൊഴാൻ പോയി.തിരിച്ചു വരുമ്പോൾ അവർക്ക് പരിചയമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടി.അവർ പല സന്തോഷ വിശേഷങ്ങളും പങ്കുവെച്ചു.അവർ മീനുവിന് പിറന്നാൾ ആശംസകൾ നേർന്നു.മടങ്ങാൻ പോകുമ്പോഴേക്ക് ആ പരിചയക്കാരൻ പറഞ്ഞു എന്തോ ഒരു വൈറസ് ചൈനയിൽ പിടിപെട്ടിട്ടുണ്ട് പോലും .സത്യമാണോ അല്ലയോ എന്നറിയില്ല.ആളുകൾ പറയുന്നത് കേൾക്കുന്നുണ്ട്.അപ്പോൾ മീനുവിനെ അമ്മ പറഞ്ഞു .എന്തൊരു കഷ്ടമാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം അല്ല ചൈന .അവിടെ രോഗം പിടിപെട്ടാൽ എത്ര ജനങ്ങൾക്കാണ് അതിന്റെ ബുദ്ധിമുട്ട് അത് എല്ലായിടത്തും വ്യാപിക്കുമോ? എന്നൊക്കെ ഓർത്ത് മീനുവിന്റെ അമ്മ വേവലാതിപ്പെട്ടു.അപ്പോൾ മീനുവിന്റെ അച്ഛൻ പറഞ്ഞു അത് സത്യമാണോ എന്ന് അറിയില്ലല്ലോ .നീ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്.അത് വരാതിരിക്കാൻ നമുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം.ആ ദിവസം മീനുവിന് സങ്കടമായി തൻറെ പിറന്നാൾ ദിവസം തന്നെ ഇങ്ങനെയൊരു വാർത്ത കേട്ടല്ലോ എന്നോർത്ത്.അവർ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി അവർ പായസവും പിറന്നാൾ സദ്യയും ഒരുക്കി അയൽവക്കത്തെ വീട്ടുകാർക്കും മീനുവിന്റെ കൂട്ടുകാർക്കും കൊടുത്തു.അവർ ആ ദിവസം സന്തോഷത്തോടെ ആഘോഷിച്ചു.പിറ്റേദിവസം മീനു ടിവിയിൽ വാർത്ത വെച്ചപ്പോഴാണ് അറിഞ്ഞത്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് കൊറോണ എന്ന വൈറസ് പിടിപെട്ടു എന്നത് .അവൾ ഉടനെ അമ്മയെ വിളിച്ചിട്ട് പറഞ്ഞു അമ്മേ നമ്മളോട് ഇന്നലെ അവർ പറഞ്ഞില്ലേ ഒരു വൈറസിന്റെ കാര്യം അത് സത്യമാണ്.അപ്പോൾ അമ്മ ചോദിച്ചു അത് ഇവിടെയെങ്ങാനും എത്തുമോ? മീനു പറഞ്ഞു .അതേക്കുറിച്ചൊന്നും ഇപ്പോൾ പറയുന്നില്ല അമ്മേ .വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. അച്ഛൻ വന്നപ്പോൾ അവർ അച്ഛനോടും പറഞ്ഞു .കുറച്ചു മാസങ്ങൾക്ക് ശേഷമാണ് അവർ അറിഞ്ഞത്. കൊറോണ വൈറസ് നമ്മുടെ കേരളത്തിലും വ്യാപിച്ചു എന്ന് .ആദ്യം തൃശ്ശൂർ ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത് .മീനുവും കുടുംബവും ഈ വാർത്ത കേട്ട് ഭയചികതരായി.പിന്നീടാണ് അവർ അറിയാൻ തുടങ്ങിയത് ഇതുമൂലം ചൈനയിൽ ആളുകൾ മരിക്കാനും തുടങ്ങിയെന്ന്.നമ്മുടെ മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും, പോലീസുകാരും, ആരോഗ്യ പ്രവർത്തകരും നമ്മുക്ക് അത് വരാതിരിക്കാൻ വേണ്ടിയാണ് രാവുംപകലും അധ്വാനിക്കുന്നത്.നാം കരുതേണ്ട മുൻകരുതലുകളെ കുറിച്ച് മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും പറഞ്ഞുതരുന്നു. ആരും പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ അത് കേൾക്കാതെ ഞങ്ങൾക്ക് അതൊന്നും വരില്ല എന്ന് പറഞ്ഞ എത്ര പേരാണ് പുറത്തിറങ്ങുന്നത്.ഇവയെല്ലാം അവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു എന്ന് മീനു മനസ്സിലാക്കി.നമ്മൾ കൈകൾ നിരന്തരം 20 സെക്കൻഡ് കഴുകണം എന്നും എവിടെയെങ്കിലും പോകുമ്പോൾ സാനിറ്റെസർ കരുതണമെന്നും വാർത്തയിൽ പറയുന്നുണ്ടായിരുന്നു.മീനു ഉടനെ അച്ഛനോട് പറഞ്ഞു നമുക്ക് ഇന്നു തന്നെ ഒരു സാനിറ്റെസർ വാങ്ങണം അച്ഛൻ പറഞ്ഞു ശരി നമുക്ക് ഇന്ന് തന്നെ വാങ്ങാം .പത്രങ്ങളിലും ടിവിയിലും ഇതിനെക്കുറിച്ച് നിരന്തരം വാർത്തകൾ വരാൻ തുടങ്ങി.ദിവസം തോറും രോഗ ബാധിതരുടെ എണ്ണവും വർധിക്കാൻ തുടങ്ങി.മീനു ഒരു കാര്യം തീരുമാനിച്ചു ഞങ്ങളുടെ സുരക്ഷയ്ക്കും ജീവൻ നിലനിർത്താനും വേണ്ടിയല്ലേ പോലീസുകാരും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും പ്രവർത്തിക്കുന്നത്.അപ്പോൾ ഇവർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് കൂടെ.അവൾ തന്റെ വീട്ടു പരിസരത്തുള്ള ഉള്ള ആളുകൾക്ക് ഇതിനെക്കുറിച്ച് വിച്ച് തന്നാലാവും വിധം ബോധവത്കരണം നടത്താൻ തീരുമാനിച്ചു.ഈ കാര്യം അവൾ അച്ഛനോടും അമ്മയോടും പറഞ്ഞു .അവർ പറഞ്ഞു നല്ല കാര്യമാണ് മോൾ ചെയ്യുന്നത് .അവർ അവളെ പ്രോത്സാഹിപ്പിച്ചു.അവൾ അച്ഛൻറെയും അമ്മയുടെയും പൂർണ സമ്മതത്തോടെ അത് ചെയ്യാൻ തീരുമാനിച്ചു.അവൾ അടുത്ത ദിവസം തന്നെ എല്ലാവരെയും വിളിച്ചു വരുത്തി.അവൾ എല്ലാവരോടും പറഞ്ഞു.ഞാൻ ഇന്നിവിടെ നിങ്ങളെ വിളിച്ചിരിക്കുന്നത് ഒരു പ്രത്യേക കാര്യം പറയാനാണ്.നമുക്ക് എല്ലാവർക്കും അറിയാമല്ലോ കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യമാകെ വലയം ചെയ്തിരിക്കുകയാണ്.നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയും ,ആരോഗ്യമന്ത്രിയും ,ആരോഗ്യപ്രവർത്തകരും പോലീസുകാരും പ്രവർത്തിക്കുന്നത്.അവർ നമുക്ക് പല നിർദ്ദേശങ്ങളും നൽകുന്നുണ്ട്.കൈകൾ നിരന്തരം 20 സെക്കൻഡ് സോപ്പ് ഉപയോഗിച്ച് കഴുകണം എന്നും,പുറത്തു പോകുമ്പോൾ തൂവാലകൊണ്ട് ,ടിഷ്യു കൊണ്ട് മുഖവും വായയും മറയ്ക്കണമെന്നും, കണ്ണും വായയും കൈകൾകൊണ്ട് സ്പർശിക്കരുത് എന്നും പറയുന്നു.ഇവയെല്ലാം നാം പാലിക്കേണ്ടതാണ്.നിങ്ങൾ ഒരു കാര്യം ഓർക്കണം നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇവർക്കെല്ലാം കുടുംബങ്ങളും കുട്ടികളും ഉണ്ട്.ലോക്ക്ഡൗൺ അല്ലേ അതുകൊണ്ട് അച്ഛനുമമ്മയും ഇനി വീട്ടിൽ തന്നെ ഉണ്ടാകുമല്ലോ എന്നോർത്ത് സന്തോഷിക്കുന്ന കുട്ടികളുണ്ട് .പക്ഷേ തൻറെ ജോലി ചെയ്തേ പറ്റൂ എന്ന് പറഞ്ഞ് മാതാപിതാക്കൾ പോകുന്നു.പ്രത്യേകിച്ച് ഈ സാഹചര്യത്തിൽ ആയതുകൊണ്ട് രാത്രി ജോലി കഴിഞ്ഞ് വന്നാൽ കുട്ടികളെ തൊടാൻ പോലും കഴിയില്ല.കാരണം അവർ വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് കഴിയുമ്പോഴേക്കും അവർ ഉറങ്ങി കാണും.ഇങ്ങനെ പല വിഷമങ്ങളും ഈ സാഹചര്യത്തിൽ അവർ അനുഭവിക്കുന്നു.ഇതൊക്കെ ഓർത്തെങ്കിലും അവർ പറയുന്ന കാര്യങ്ങൾ അനുസരിച്ചു കൂടെ.നമുക്ക് ചെയ്യാൻ കഴിയുന്നത് അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.മറ്റുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്താതെ ഇരിക്കുക.ഒരു മീറ്റർ അകലം പാലിക്കുക.ഇതൊക്കെ ചെയ്താൽ നമുക്ക് കൊറോണയെയും തോൽപ്പിക്കാം.രണ്ടു പ്രളയം വന്നിട്ടും അതിനെ അതിജീവിച്ചവരാണ് നമ്മൾ പിന്നെ എന്തുകൊണ്ട് ഈ കൊറോണയെ അതിജീവിച്ചു കൂടാ.ഇവിടെ നിന്ന് തന്നെ നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം നാം കൊറോണയെ പ്രതിരോധിക്കുമെന്ന്.അങ്ങനെ അവരെല്ലാവരും ചേർന്ന് കൊറോണയെ പ്രതിരോധിക്കാൻ തീരുമാനിച്ചു

അനന്യ കെ
8 G ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ