ഗവ എച്ച് എസ് എസ് , പെരുമ്പളം/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കേരള സർക്കാർ ഉത്തരവ് GO(MS)138/90 G. Ed പ്രകാരം 1991ൽ ഇവിടെ ഹയർസെക്കൻഡറി കോഴ്സ് ആരംഭിച്ചു. തുടക്കത്തിൽ രണ്ട്സ യൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ആണ് ഈ സ്കൂളിന് അനുവദിച്ചത്. 1997 ഒരു കോമേഴ്സ് ബാച്ച് കൂടി ഈ സ്കൂളിലേക്ക് അനുവദിച്ച് ക്ലാസ്സുകളുടെ എണ്ണം നാലായി. രണ്ടായിരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും ഒരു സയൻസ് ബാച്ച് നഷ്ടപ്പെട്ടു. പ്രായോഗിക പരീക്ഷകൾ ആവശ്യമുള്ള എല്ലാ വിഷയങ്ങൾക്കും ലാബ് സൗകര്യത്തോടെയാണ് പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചത്.
2007-10 ഈ കാലയളവിൽ ശ്രീ മെൽവിൻ ഫെർണാണ്ടസ് പ്രിൻസിപ്പൽ സ്ഥാനം വഹിച്ചിരുന്നു. അന്ന് ഒരു സ്ഥിര അധ്യാപകനും പതിനഞ്ച് ഗസ്റ്റ് അധ്യാപകരും ആണ് ഉണ്ടായിരുന്നത്. 2010 ശ്രീ മെൽവിൻ സാർ ചാർജ് ഒഴിയുകയും ശ്രീമതി ശ്യാമള കുമാരി ടീച്ചർ പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഈ കാലയളവിൽ ആറ് സ്ഥിരം അധ്യാപകരും പത്ത് ഗസ്റ്റ് അധ്യാപകരുമായി മാറി. 2010-14ൽ
കരിയർ, സൗഹൃദ യൂണിറ്റുകൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പ്രത്യേക യൂണിറ്റുകൾ ആയി പ്രവർത്തിക്കുന്നു.
2014 ൽ ASAP ആരംഭിക്കുകയുണ്ടായി. 2016 ൽ ആലപ്പുഴ ജില്ലാ ശിശു വികസന യൂണിറ്റ് വഴി നടപ്പാക്കിവരുന്ന ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ(ORC) എന്ന പദ്ധതി ആരംഭിച്ചു. 2017ൽ NSS യൂണിറ്റ് ആരംഭിക്കുകയായിരുന്നു. 2014 ശ്രീമതി ബിയാട്രിസ് മരിയ ടീച്ചർ പ്രിൻസിപ്പൽ സ്ഥാനമൊഴിഞ്ഞ അതിനുശേഷം ശ്രീമതി ഷോന പി കെ പ്രിൻസിപ്പൽ ഇൻ ചാർജ് ആയി തുടർന്നു. 2015 ജനുവരി മുതൽ മെയ് വരെ ശ്രീമതി സഫിയ ടീച്ചർ പ്രിൻസിപ്പലായി ചാർജെടുത്തു. അതിനുശേഷം 2017 ൽ ജസ്റ്റിൻ രാജകുമാർ പ്രിൻസിപ്പൽ സ്ഥാനവും വഹിച്ചു. അതിനിടയ്ക്ക് ഉള്ള കാലയളവിൽ ശ്രീ കോശി എബ്രഹാം, ഷൈബി സെലിസ്റ്റിന മത്തായി, അജിത് കുമാർ വി., തുടങ്ങിയവർ പ്രിൻസിപ്പൽ ഇൻ ചാർജ് ആയി തുടർന്നിരുന്നു.2018 ഡിസംബർ മുതൽ2019 മെയ് വരെ ശ്രീമതി സിന്ധു മോൾ ടീച്ചർ പ്രിൻസിപ്പലായി ചാർജെടുത്തു. ഈ കാലയളവ് മുതൽ എല്ലാ വിഷയങ്ങളും സ്ഥിരം അദ്ധ്യാപകരായിരുന്നു ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നത്. 2018 ൽ KDAT ( Kerala Differential Aptitude Test ) ആരംഭിച്ചു. ശ്രീമതി സിന്ധു മോൾ ടീച്ചറിന് ശേഷം 2019 മുതൽ ശ്രീമതി ഗിരിജ കെ കെ ടീച്ചർ പ്രിൻസിപ്പലായി ചാർജെടുത്തു. ഈ കാലയളവിൽ സയൻസ് മാത്‍സ് ക്ലബ്ബുകൾ രൂപീകരിച്ചു. 2020 21 അധ്യയനവർഷം സ്കൂളിൽ ആദ്യമായി ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. 2019 മുതൽ ഇപ്പോൾ വരെ പഠനപ്രവർത്തനങ്ങൾ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ട് വിദ്യാർത്ഥികളുടെ അധ്യയനത്തെ മികവുറ്റതാക്കുന്നു.