ഗവ എച്ച് എസ് എസ് , പെരുമ്പളം/സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക എന്നതിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൺവീനർ ആയി ശ്രീമതി ഓ. കെ. ശശികല (എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക) ജോയിന്റ് കൺവീനറായി ബിജു പി പി യും (യുപി വിഭാഗം ) ക്ലബ്ബ് അംഗങ്ങളുമായി ചേർന്ന് സജീവ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
വിദ്യാർഥികൾക്കായി ദിനാചരണങ്ങൾ ക്വിസ്, പ്രസംഗ മത്സരങ്ങൾ,പ്രാദേശിക ചരിത്ര രചന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്നിവ സ്കൂൾതലത്തിൽ സമുചിതമായി നടത്തിവരുന്നു.
2018-19 വർഷത്തിൽ സോഷ്യൽ സയൻസ് STEPS എന്ന പ്രോഗ്രാമിൽ അഥീന അനിൽകുമാർ യുപി വിഭാഗത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2019-20 കാലഘട്ടത്തിൽ ശാസ്ത്രരംഗം സോഷ്യൽ സയൻസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും മാറ്റി അഥീന അനിൽകുമാറിന് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
2021-22 വർഷത്തിൽ ശാസ്ത്രരംഗം പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി അർഥിക ഡി അനിൽ ജില്ലാതല ജേതാവായി.
സ്കൂൾതലം സബ്ജില്ലാതലം ജില്ലാതലം സംസ്ഥാനതലം എന്നിങ്ങനെ എന്നിങ്ങനെ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉപകാരപ്രദമായി.