ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം/ ബ്രേക്ക് ദി ചെയ്ൻ

Schoolwiki സംരംഭത്തിൽ നിന്ന്


ബ്രേക്ക് ദി ചെയ്ൻ

"അമ്മേ .... "ഉം അവൻ എപ്പോഴും അങ്ങനയാ വീട്ടിലുണ്ടെങ്കിൽ അമ്മയെ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അപ്പുഒന്നാം ക്ലാസ്സിലാ പഠിക്കുന്നത് .അവൻ സ്കൂളിൽ പോവുന്ന തൊക്കെ വലിയ ഗമയിലാ. തിരിച്ചു വരുമ്പോൾ വലിയ ഉത്സാഹത്തിൽ ബാഗും വലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് വന്ന് അമ്മയോട് ചോദ്യം ചെയ്യൽ ആരംഭിക്കും. അതിന് വലിയ കാര്യങ്ങൾ ഒന്നും വേണ്ട. സ്കൂളിലെ കാര്യം തൊട്ട് വഴിയെ വരുമ്പോഴുണ്ടാകുന്ന കാര്യങ്ങളൊക്കെ അവന് വിഷയമാണ്. എല്ലാത്തിനും വീട്ടിലിരിക്കുന്ന അമ്മ ഉത്തരം പറയുന്നതാ അവനിഷ്ടം. എല്ലാം അമ്മയിൽ നിന്നു കേൾക്കുമ്പോൾ അവന് വലിയ സന്തോഷമാ.അതായിരുന്നു അവന്റെ ലോകം. കൊറോണ വ്യാപനത്തിന്റെ ഭാഗമായി രണ്ടാഴ്ചയായ് വീട്ടിൽ തന്നെയാ ആള് .അച്ഛനും അമ്മയും ഒന്നിച്ചുള്ള ഒഴിവു ദിവസം അവന് ഒരു പാടിഷ്ടമായി എന്നു വേണം പറയാൻ. അല്ലെങ്കിൽ ഓണത്തിനും ക്രിസ്തുമസിനും വിഷുവിനുമൊക്കെ മാത്രം വീട്ടിൽ നിൽക്കുന്ന അച്ഛൻ മുഴുവൻ സമയവും വീട്ടിലുണ്ട്.അച്ഛന്റെ കഥ കേട്ടുറങ്ങാം കളിക്കാം .അതുകൊണ്ടുതന്നെ തന്റെ UKG വെക്കേഷനേക്കാൾ സന്തോഷമുണ്ട് ഈ വെക്കേഷന്. പക്ഷെ! ഒരു കാര്യത്തിൽ മാത്രം കുറച്ച് സങ്കടവും പുറത്ത് പോയി അപ്പുവിന്റേയും അമ്മുവിന്റേയും കൂടെ കളിക്കുവാൻ സാധിക്കാത്തതിൽ .അച്ഛൻ വീട്ടിൽ നിന്നാൽ വൈകിട്ട് മൈതാനത്ത് പോയി കളിക്കാറുള്ളതാണ്. പക്ഷെ! ഇപ്പോൾ അതും നടക്കുന്നില്ല. എന്താണ് ഇതിന് കാരണം? അവന്റെ കുഞ്ഞു മനസ്സിൽ പലപ്പോഴും വന്നു പോവുന്നുണ്ട് ഈ ചിന്തകളും. കുറച്ച് ദിവസമായി വീട്ടിലിരുന്ന് TV കാണുമ്പോൾ ബ്രേക്ക് ദ ചെയിൻ എന്നൊക്കെകാണുന്നുണ്ട് .ഏത് ചെയിനാണ് മുറിക്കേണ്ടത് ?മുറിച്ചാൽ എന്ത് കിട്ടും? അച്ഛന്റെ മടിയിൽചാടിക്കയറി അവൻ പലപ്രാവിശ്യം ചോദിച്ചിട്ടും അച്ഛന്റെ ഉത്തരത്തിൽ നിന്നും കൊറോണയെന്ന് മാത്രം മനസ്സിലായി. പിന്നെ ചോദിച്ചു. കൊറോണ എന്നാൽ എന്താ? "അതൊരു വൈറസ്സാ, വൈറസ്സോ? അവന്റെ ചോദ്യം ഏറി വന്നപ്പോൾ ഉച്ചയൂണ് കഴിഞ്ഞ് അച്ഛൻ ഉറങ്ങാൻ കയറി. ഉച്ചയുറക്കം പതിവില്ലാത്ത അവൻ ഹാളിൽ ഇരുന്ന് കളിക്കുകയായിരുന്നു. അപ്പോഴാ ചോദ്യവുമായി അടുക്കളയിലേക്ക് വരുന്നത്. എന്താവും ചോദിക്കുകയെന്ന് ഉള്ളാലെ സംശയിച്ചു കൊണ്ട് അമ്മ അവനു നേരെ തിരിഞ്ഞു. "അമ്മേ..... "എന്താടാ വാവേ......? " എന്നാ നമ്മൾ പോവുന്നത്? "എവിടെ....? "മൂന്നാറിൽ, കൊറോണ മാറി മൂന്നാറായോ? "ന്ദേ മൂന്നാറിലോ ...? "ങാ മൂന്നാറിൽ, അച്ഛൻ നേരത്തെ പറഞ്ഞതാണല്ലോ, വെക്കേഷനായാൽ മൂന്നാറിൽ പോവാമെന്നു്. അമ്മയെന്താ മറന്നു പോയോ...? അമ്മയുടെ മുഖത്ത് ചിരി വന്നു. ലോക്ഡൗണിൽ കഴിയുമ്പോൾ എങ്ങും പോകുവാൻ പാടില്ലായെന്ന് അവന് അറിയില്ലാ അല്ലോ . "മോനെ വാവേ, ഇങ്ങ് വന്നേ, അപ്പോൾത്തന്നെ അവനോടി അമ്മയുടെ മടിയിലേറി കഴിഞ്ഞു. "എടാ വാവേ, ഇപ്പോൾ ആർക്കും എങ്ങും പോകുവാൻ പാടില്ല. "അതെന്താ? "അച്ഛൻ പറഞ്ഞത് വാവ കേട്ടില്ലേ? അവൻ സംശയത്തോടെ അമ്മയുടെ മുഖത്തേക്കു നോക്കി. "കൊറോണ എന്നൊരു വൈറസ്സ് ലോകം മുഴുവൻ പടർന്ന് പിടിച്ച് , ഒരു പാടാളുകൾ ആ രോഗം മൂലം മരിക്കുകയും, അതിന്റെ ഭീതിയിലുമാ ലോകം. അതു കൊണ്ടാനമുക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങുവാൻ പാടില്ലാത്തത്. " അമ്മേ, ഇതിന് മരുന്നൊന്നും ഇല്ലേ....? അവന്റെ കുഞ്ഞുവായ ചോദ്യവുമായി നിറഞ്ഞു. "മരുന്ന് ഒന്നും ഇല്ല.പക്ഷെ കൈകൾ ഇടവിട്ടിടവിട്ട് സോപ്പു ഉപയോഗിച്ച് കഴുകുകയും മുഖത്ത് മാസ്ക്വയ്ക്കയുംമൊക്കെ ചെയ്താൽ ഇതിനെ നമുക്ക് തടഞ്ഞു നിർത്താനാവും. അതു കൊണ്ടാണ് അച്ഛൻ മോനോട് കൈകൾ സോപ്പുപയോഗിച്ച് കഴുകണമെന്ന് പറയുന്നത് . അമ്മ പറഞ്ഞു കൊടുത്ത ഉത്തരം അവന് നന്നേ ബോധിച്ചു. " അപ്പോൾ മൂന്നാറിൽ പിന്നെ പോവാം, അല്ലേ അമ്മേ, "ശരിയാ നമുക്കും സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് കേട്ട് വീട്ടിൽത്തന്നെ കഴിയാം. അടുപ്പിലിരിക്കുന്ന പാത്രത്തിന്റടുക്കലേക്ക് തിരിയുമ്പോൾ , അവൻ സോപ്പു വാട്ടർ ഉപയോഗിച്ച് വാഴ്ബയ്സണിൽ കൈ കഴുകുകയായിരുന്നു.


അഥീന അനിൽകുമാർ
7 B ജി.എച്ച്.എസ്.എസ്.പെരുമ്പളം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ