ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/ കോവിഡ് 19- പ്രതിരോധിക്കാം ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19- പ്രതിരോധിക്കാം ശുചിത്വത്തിലൂടെ

നമ്മുടെ നിത്യ ജീവിതത്തിലെ, പ്രധാനമായും ഈ സാഹചര്യത്തിലെ ആവശ്യമായ ഒരു ഘടകമാണ് ശുചിത്വം. നമുക്ക് ശുചിത്വത്തെ രണ്ടായി തിരിക്കാം-വ്യക്തി ശുചിത്വവും പരിസര ശുചിത്വവും.നമുക്ക് വ്യക്തിശുചിത്വം മാത്രമുണ്ടായാൽ പോരാ , പരിസരശുചിത്വവും വേണം.നാം നമ്മുടെ ശരീരം ശുദ്ധമാക്കി വെച്ചാൽ മാത്രം പോരാ പരിസരത്ത് കിടക്കുന്ന മാലിന്യങ്ങളും മറ്റും നീക്കിയാൽ മാത്രമേ നമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. നാം പ്രഭാതഭക്ഷണവും ഊണും അത്താഴവും കഴിക്കുന്നതിനു മുൻപ് മാത്രമേ കൈകഴുകാർ ഉള്ളൂ. അതിനിടയിൽ ചെറിയ ബിസ്ക്കറ്റോ ലസ്സുവോ കിട്ടിയാൽ നമ്മളിൽ പലരും കൈകഴുകാർ ഇല്ല. ഇതുമൂലം നമുക്ക് പല അസുഖങ്ങളും ഉണ്ടാകും.ഒരുദാഹരണത്തിന് കൊച്ചുകുട്ടികൾ മണ്ണിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ എന്തെങ്കിലും ഭക്ഷണസാധനം കൊണ്ടുവരുമ്പോൾ കുട്ടികൾ കൈ കഴുകാതെയാണ് കഴിക്കാറുള്ളത്. ഇത് മൂലം മണ്ണിലെ ബാക്റ്റീരിയകളും വൈറസുകളും കുട്ടികളുടെ വയറ്റിൽ പോകുന്നു. അതിനാൽ ഇത് ഒഴിവാക്കാൻ കുട്ടികളെ ചെറുപ്പം മുതലേ ശുചിത്വ ശീലങ്ങൾ അഭ്യസിപ്പിക്കണം.ഇത്തരം ഉദാഹരണങ്ങളിൽ നിന്നും നമുക്ക് നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു. വ്യക്തിജീവിതത്തിൽ എന്നപോലെതന്നെ സാമൂഹികജീവിതത്തിലും ശുചിത്വം അനിവാര്യമാണ്. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുന്നത് സാമൂഹിക ശുചിത്വമാണ്. സമൂഹത്തിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ :- • തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല ഉപയോഗിച്ച് മറക്കുക. • പൊതുസ്ഥലങ്ങളിൽ തുപ്പരുത്. • പൊതു ശുചിമുറികൾ ഉപയോഗിച്ചതിനു ശേഷം വൃത്തിയാക്കുക. ഇന്നത്തെ സാഹചര്യത്തിൽ ശുചിത്വത്തിന് പ്രാധാന്യം വളരെ കൂടുതലാണ്.ഈ സാഹചര്യത്തിൽ നാം ശുചിത്വശീലങ്ങൾ ചെയ്യാൻ മറക്കുകയാണ് എങ്കിൽ നാളെ നമുക്ക് അതിന് സാധിക്കാതെ വന്നേക്കാം.ഈ സാഹചര്യത്തിൽ നാം വളരെയേറെ ശുചിത്വശീലങ്ങൾ സ്വായത്തമാക്കേണ്ടിയിരിക്കുന്നു.നാം നിരന്തരം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.കാരണം ഇന്ന് ലോകത്തെ ഒട്ടാകെ ഭീതിയിൽ ആഴ്ത്തിയ മഹാമാരിയായ കോവിഡ് 19 സ്പർശനത്തിലൂടെയും മറ്റുമാണ് പകരുന്നത്.പൊതുസ്ഥലങ്ങളിൽ നാം തൊടുമ്പോഴോ തുമ്മുന്നവരുടെ അടുത്ത് ചെല്ലുമ്പോഴോ അവരുടെ സ്രവം വഴിയോ സ്രവം പുരണ്ട കൈ കൊണ്ട് നമ്മളെ സ്പർശിക്കുമ്പോഴോ മഹാമാരിയായ കോവിഡ് 19 നമ്മളിലേക്ക് പകരുന്നു.അതിനാലാണ് പൊതു ഇടങ്ങളിൽ നിന്ന് വന്നതിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം എന്നും പൊതു ഇടങ്ങളിൽ തൊട്ടതിന് ശേഷം കണ്ണിലും മൂക്കിലും വായിലും തൊടരുതെന്നും പറയുന്നത്. കോവിസ് - 19 പശ്ചാത്തലത്തിൽ നാം സ്വായത്തമാക്കേണ്ട ശുചിത്വശീലങ്ങൾ :- • പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക. • കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കഴുകുക. • സാമൂഹിക അകലം പാലിക്കുക • പൊതു ഇടങ്ങളിൽ തുപ്പരുത്. • തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല ഉപയോഗിച്ച് മറക്കുക. • അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും തൊടരുത്. കൈകൾ എപ്പോഴെല്ലാം ആണ് കഴുകേണ്ടത് :- • തുമ്മിയതിനും ചുമച്ചതിനും ശേഷം. • ശുചിമുറി ഉപയോഗിച്ചതിന് ശേഷം. • ഭക്ഷണത്തിനു മുൻപും പിൻപും. • ആശുപത്രിയിൽനിന്ന് വന്നതിനുശേഷം. • പൊതു ഇടങ്ങളിൽ തൊട്ടതിനു ശേഷം. മേൽ പറഞ്ഞ ശുചിത്വ ശീലങ്ങളിൽ പകുതിയും നാം നേരത്തെ തന്നെ സ്വായത്തം ആക്കിയതാണ്. ബാക്കി പകുതി നമ്മൾ ഈ കോവിഡ് പശ്ചാത്തലത്തിൽ നിർബന്ധമാക്കി എങ്കിൽ മാത്രമേ നമ്മുടെ കേരളവും ഇന്ത്യയും ലോകവും കോവിഡ് മുക്തം ആവുകയുള്ളൂ. കോവിഡ് 19 എന്നാ മഹാമാരി ഇന്ന് ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് എന്ന് നമുക്കറിയാം. ലോകത്തെ ഈ മഹാമാരി നിശ്ചലമാക്കി. വലിയ വലിയ രാജ്യങ്ങൾ പോലും കോവിഡ് 19ന് മുമ്പിൽ മുട്ടുകുത്തി. 2019 ഡിസംബറിലാണ് ഈ വൈറസ് ബാധ ചൈനയിലെ വു ഹാൻ പട്ടണത്തിൽ എത്തുന്നത്. പിന്നെ ഒട്ടും വൈകാതെ അത് ലോകമെമ്പാടും കോവിഡ് 19 എന്നപേരിൽ പടർന്നു. കേരളത്തിൽ മൂന്നെണ്ണം റിപ്പോർട്ട് ചെയ്തെങ്കിലും അത് ഒട്ടും വൈകാതെ ഭേദമായി. പിന്നീട് ചൈനയിലും അമേരിക്കയിലും ഇറ്റലിയിലും ഒക്കെ രോഗബാധ വർദ്ധിച്ചുവന്നു. പിന്നീട് ഇന്ത്യയിലേക്ക് രണ്ടാംവരവ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും ഇത് ബാധിച്ചു. ഒരിടയ്ക്ക് കേരളത്തിൽ മുന്നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് കേരളത്തിൽ ആയി. പിന്നീട് കേരളത്തിലെ രോഗബാധിതരുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ അതിജീവിച്ചവർ ആണ്. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. ഇന്ത്യയിൽ ഇപ്പോൾ പതിനോരായിരത്തോളം ആളുകൾക്ക് രോഗബാധ ഉണ്ട്. മരിച്ചവരുടെ എണ്ണം മുന്നൂറോളം. ലോകത്തെ നോക്കുകയാണെങ്കിൽ രോഗികളുടെ എണ്ണം 22 ലക്ഷത്തോളം. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ എല്ലാം കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ് ബാധ പടർന്നു പിടിച്ചെങ്കിലും കേരളത്തെ വലിയ രീതിയിൽ ബാധിച്ചില്ല. നമ്മുടെ കേരളത്തിൽ കോവിഡ് 19 വലിയ രീതിയിൽ ബാധിക്കാത്തതിൽ നമ്മുടെ ശുചിത്വത്തിനും പ്രധാന പങ്ക് ഉണ്ട്. കൊറോണയ്ക്ക് മുമ്പുള്ള കാലങ്ങളിൽ ശുചിത്വശീലങ്ങളിൽ നാം വലിയ ശുഷ്കാന്തി കാണിച്ചിരുന്നില്ല എങ്കിലും ഇന്ന് നാം ശുചിത്വത്തെ നമ്മുടെ ആയുധമാക്കി. നാം കൂട്ടം കൂടലുകളും ഹസ്തദാനങ്ങളും ഒഴിവാക്കി. ഇങ്ങനെയെല്ലാമാണ് നാം കൊറോണയെ നേരിട്ടത്. നമ്മുടെ ആയുധം ഒന്നു മാത്രമായിരുന്നു- ശുചിത്വം. ആ ആയുധം തന്നെയാണ് കേരളത്തിന്റെ വിജയകാരണവും. ഇതിനോടകം എന്താണ് ശുചിത്വം എന്നും നിത്യ ജീവിതത്തിലെ ശുചിത്വത്തിന്റെ പ്രാധാന്യം എന്താണെന്നും ഇന്നത്തെ സാഹചര്യത്തിൽ ശുചിത്വത്തിൻറെ പ്രാധാന്യം എന്താണെന്നും നമുക്ക് മനസ്സിലായി. നമ്മുടെ ശുചിത്വശീലങ്ങളിൽ കുറച്ച് അനാസ്ഥ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഈ മഹാമാരി നമ്മെ പഴമയിലേക്ക് തിരിക്കുകയും പഴയകാലത്തെ സംസ്കാരവും, ശുചിത്വവും എല്ലാം തിരികെ കൊണ്ടുവരികയും ചെയ്തു. ശുചിത്വം എന്ന ആയുധം കയ്യിൽ കരുതി നമുക്ക് പോരാടാം കൊറോണക്കെതിരെ…….. നാം വിജയിക്കും.

വിനയ ഡി
7C ഗവ എച്ച് എസ് എസ് കലവൂ‍ർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം