തിരിച്ചറിയാം

പ്രകൃതീ മനോഹരീ.....
ഈ പ്രപഞ്ചത്തിൽ
സമ്പന്നമായ
ജീവൻ തുടിപ്പുകൾ
നിന്നിൽ മാത്രമാണല്ലോ.
അതിൽ ശ്രേഷ്ഠസ്ഥാനം
നൽകിയുയർത്തി നീ
മനുഷ്യകുലത്തെ

എന്നിട്ടും...
ക്രൂരമായ് ചൂഷണം ചെയ്തു
നിൻ മാറു പിളർന്നവർ....

പ്രളയമായ് സുനാമിയായ്
വരൾച്ചയായ് മഹാമാരിയായ്
നീ പ്രതികരിച്ചപ്പൊഴും
ഉയർത്തെഴുന്നേറ്റവർ
ഇന്നിതാ കൊറോണയെന്നൊരു
വൈറസിൻ മുന്നിൽ
പകച്ചു നിൽക്കുന്നു.

ഈ പ്രപഞ്ചമെന്ന
മായാ ലോകത്തിൽ
നാം ഒന്നുമല്ലെന്ന്
തിരിച്ചറിയുന്നിന്നവർ

ഇനിയും പ്രകൃതിയാം അമ്മയെ ദ്രോഹിക്കുകിൽ
വരാനിരിക്കുന്നതെന്ത് മായ
മനുഷ്യരാശിയുടെ നാശമോ
തിരിച്ചറിയൂ കൂട്ടരെ....
ഭൂമിയാം അമ്മയെ.
പ്രകൃതിയുടെ മുന്നറിയിപ്പുകൾ..

അഭയദേവ് എം
6എ ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത