ഗവ എച്ച് എസ് എസ് അഞ്ചേരി/“എന്റെ വീട് എന്റെ വിദ്യാലയം എന്റെ നഗരം"

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എച്ച് എസ് എസ് അഞ്ചേരി

“എന്റെ വീട് എന്റെ വിദ്യാലയം എന്റെ നഗരം"

റിപ്പോർട്ട്-2015

2015 - 16 അധ്യയന വർഷത്തിൽ നടപ്പാക്കിയ പദ്ധതിയാണിത്.

പാരിസ്ഥിതിക അവബോധം  നമുക്കിടയിൽ നിന്ന് ചോർന്ന് പോയിക്കൊണ്ടിരിയ്ക്കുന്ന ഈ വേളയിൽ വിദ്യാർത്ഥികളെ 
പ്രകൃതിയോടിണക്കാനും,മണ്ണും താനും രണ്ടല്ല ഒന്നാണെന്ന ബോധം അവരിൽ വളർത്തുവാനും സഹായിക്കുന്ന 
"എന്റെ വീട് എന്റെ വിദ്യായം എന്റെ നഗരം "എന്ന പരിപാടി ഏറ്റവും മൂല്യവത്തായതാണ്.ഗവ.ഹയർസെക്കന്ററി 
സ്ക്കൂൾ അഞ്ചേരിയിലെ അംഗങ്ങളായ ഞങ്ങൾ ഈപരിപാടിയെ അതിന്റെ യഥാർത്ഥ സത്ത ഉൾക്കൊണ്ട്തന്നെയാണ് 
ഏറ്റെടുത്തിരിക്കുന്നത്.നിറയെ പാടശേഖരങ്ങളും ജലാശയങ്ങളും ഉണ്ടായിരുന്ന അഞ്ചേരി ഇന്ന് ജലക്ഷാമം രൂക്ഷമായി 
അനുഭവപ്പെടുന്ന മേഖലയായി മാറിയിരിയ്ക്കുന്നു.ചെറുകിട വ്യവസായങ്ങൾ ഇവിടത്തെ മണ്ണിനെയും ജലത്തേയും 
വിഷലിപ്തമാക്കിയിരിയ്ക്കുന്നു.കാൻസർ രോഗികൾ ഈ പ്രദേശത്ത് വർദ്ധിച്ചിരിയ്ക്കുന്നു.പ്രകൃതിയിലേയ്ക്കുള്ള തിരിച്ച്പോക്ക് 
തന്നെയാണ് ഇതിൽ നിന്ന് കരകയറാനുള്ള മാർഗ്ഗം.അതിനാൽ ഈ വിദ്യാലയത്തിലെ കുട്ടികൾഏറ്റവും 
ആത്മാർത്ഥതയോടുകൂടിതന്നെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

ഹരിത വിദ്യാലയം

പച്ചപ്പിനെ തിരിച്ച് പിടിയ്ക്കുക,ജൈവ വൈവിധ്യം സംരക്ഷിയ്ക്കുക,വിഷമേൽക്കാത്ത പച്ചക്കറികൾ ഉല്പാദിപ്പിയ്ക്കുക 
എന്നീ ലക്ഷ്യങ്ങളോടെ കാർഷിക ക്ലബ്ബ് ഇവിടെ സജീവമായി പ്രവർത്തിയ്ക്കുന്നു.സ്ഥലപരിമിതി ഏറെയുണ്ടെങ്കിലും
കൃഷിചെയ്യാനുള്ള തീവ്രാഭിലാഷം എല്ലാ പരിമിതികളെയും മറികടക്കാൻ സഹായിക്കുന്നു.
ലഘുചിത്രം,

കൃഷിമുറ്റം

പ്ലാസ്റ്റിക് ഗ്രോ ബാഗുകളിൽ വിവിധതരം പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നു.വെണ്ട,പയർ,കോവൽ,കൂർക്ക,
വഴുതിന,തക്കാളി തുടങ്ങി നിരവധി പച്ചക്കറികൾ ഇവിടെ കൃഷി 
ചെയ്യുന്നുണ്ട്.കറിയ്ക്ക് വീട്ടുമുറ്റത്തെ പച്ചക്കറികൾ എന്ന ആശയം നടപ്പിലാക്കുന്നു. ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികൾ 
ഉച്ചഭക്ഷണത്തിനുപയോഗിയ്ക്കുന്നു.

ജൈവ വൈവിധ്യ പാർക്ക്

ജൈവ വൈവിധ്യം സംരക്ഷിയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ജൈവ വൈവിധ്യ പാർക്ക് രൂപീകരിച്ചു.
വിവിധയിനത്തിലുള്ള ചെമ്പരത്തി,റോസ്,പച്ചമുളക് എന്നിവ ഇവിടെ സംരക്ഷിച്ച് 
വരുന്നു. പ്രകൃതി നമുക്ക് തന്നിട്ടുള്ള പൊൻ നാണയങ്ങളാണ് പൂക്കൾ.നമ്മുടെ നാടൻ 
പൂക്കളായ മന്ദാരം,തെച്ചി,തുമ്പ,ചെമ്പരത്തി,ശംഖുപുഷ്പം എന്നിവയുൾപ്പെടുന്ന ഉദ്യാനവും 
അ‌ഞ്ചേരി സ്കൂളിലുണ്ട്.

ഫലവൃക്ഷോദ്യാനം

“ജീവന്റെ വഴി" എന്ന പദ്ധതിയിൽ രണ്ട് വർഷം മുൻപ് നട്ട ഫലവൃക്ഷങ്ങൾ
ഇപ്പോഴും സംരക്ഷിച്ച് വരുന്നു.ചാമ്പ,അത്തി,പേരയ്ക്ക,നാരങ്ങ തുടങ്ങിയ ഫലവൃക്ഷങ്ങൾ
സ്കൂളിലുണ്ട്.
ലഘുചിത്രം,

നിത്യകല്ല്യാണി പാർക്ക്

വളരെയധികം ഔഷധഗുണമുള്ളതും കാൻസറിനെപ്പോലും പ്രതിരോധിയ്ക്കുന്നതു മായ നിത്യകല്ല്യാണിക്ക് ഇന്ന് 
വംശനാശം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു.അതിനാൽ നിത്യകല്ല്യാണിയെ പ്രത്യേകം സംരക്ഷിച്ച് പോരുന്നു.

ഔഷധത്തോട്ടം

വിവിധയിനം ഔഷധസസ്യങ്ങൾ സംരക്ഷിയ്ക്കുന്നു.

വീട്ടിൽ ഒരടുക്കളത്തോട്ടം

കൃഷിയ്ക്കനുകൂല മനോഭാവം വളർത്താനും,ആരോഗ്യജീവിതത്തിനും വേണ്ടിയുള്ള
പദ്ധതിയാണിത്.കൃഷിചെയ്യാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് വിത്തുകൾ നൽകുന്നു.
വീട്ടിൽ ഏറ്റവും നന്നായി കൃഷിചെയ്യുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു.

ജൂൺ 5 – പരിസ്ഥിതി ദിനം

ജൂൺ 5 – പരിസ്ഥിതി ദിനമായി ആചരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും 
പരിസ്ഥിതി ദിന റാലി സംഘടിപ്പിയ്ക്കുകയും ചെയ്തു.ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.വിശ്വനാഥൻ 
പരിപാടികൾ ഉദ്ഘാടനം ചെയ്തു.ആരോഗ്യശീലങ്ങളെ പരിസ്ഥിതിയുമായി 
ബന്ധപ്പെടുത്തി സംസാരിച്ചു.

കർഷകരെ ആദരിയ്ക്കൽ

അഞ്ചേരിയിലെ മുതിർന്ന കർഷകരായ ശ്രീമതി.ജാനു,ശ്രീ.കണ്ടുണ്ണി എന്നിവരെ ആദരിച്ചു.
അവർ തങ്ങളുടെ കൃഷിയനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.

പ്ലാസ്റ്റിക്കിനു പകരം തുണി

 പ്ലാസ്റ്റിക്ക് ഒഴിവാക്കുക എന്ന ആശയം നടപ്പിലാക്കുന്നതിനുവേണ്ടി വിദ്യാർത്ഥികൾക്ക് സ്കൂളിൽ തന്നെ
 നിർമ്മിച്ച തുണിസഞ്ചികൾ നൽകി.

തുണിസഞ്ചികൾ കടയിലേയ്ക്കും

പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഒഴിവാക്കി തുണിസഞ്ചികൾ ശീലമാക്കുന്നതിനു വേണ്ടി
സ്കൂൾ പരിസരങ്ങളിലെ കടകളിൽ തുണിസഞ്ചി വിതരണം ചെയ്തു.

പ്ലാസ്റ്റിക് ശേഖരണം

സ്കൂളിലെ റെഡ്ക്രോസ്,ഗൈഡ്സ് എന്നീ സംഘടനകളുടെ സഹായത്തോടെ സ്കൂളിന്
സമീപമുള്ള പ്രദേശങ്ങളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിയ്ക്കുകയും കോർപ്പറേഷന്റെ 
പ്ലാസ്റ്റിക് സമാഹരണ വിഭാഗത്തിന് കൈമാറുകയും ചെയ്തു.
സ്കൂളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും പ്രത്യേകംശേഖരിയ്ക്കുന്നു.അധ്യാപകരുടെ നേതൃത്ത്വത്തിൽ 
ശുചിത്വ വിഭാഗം കുട്ടികൾ ആഴ്ചയിൽ രണ്ട് ദിവസം ഓരോ ക്ലാസ്സിലുമെത്തി പ്ലാസ്റ്റിക് ശേഖരിയ്ക്കുന്നു.
ലഘുചിത്രം,

പ്ലാസ്റ്റിക് വിരുദ്ധ ദിനം

"പ്ലാസ്റ്റിക് ഉപേക്ഷിയ്ക്കൂ
പാരിടത്തെ രക്ഷിയ്ക്കൂ " 
എന്ന ബാഡ്ജ് അണിഞ്ഞുകൊണ്ടാണ്അധ്യാപകരും കുട്ടികളും സ്കളിലെത്തിയത്.
പ്ലാസ്റ്റിക്കിനെതിരെയുള്ള ലഘുലേഖകൾ പരിസര പ്രദേശത്തെ വീടുകളിലും കടകളിലും നൽകി.

ക്ലീൻ സ്കൂൾ

ക്ലീൻ സ്കൂൾ പദ്ധതിക്കുവേണ്ടി ശുചിത്വ വിഭാഗം കുട്ടികൾ പ്രവർത്തിയ്ക്കുന്നു.ശുചിത്വം ഇവിടത്തെ കുട്ടികളുടെ 
ദൈനംദിന പ്രവർത്തനമാണ്. ഓരോ ക്ലാസ്സും വൃത്തിയായി സൂക്ഷിയ്ക്കുന്നു.ശുചിത്വക്ലബ്ബ് അംഗങ്ങൾ വൃത്തിയ്ക്ക് 
മാർക്കിടുന്നു.ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ക്ലാസ്സിന് ഓരോ മാസവും സമ്മാനം നൽകുന്നു.

ശുചിമുറി

പെൺകുട്ടികൾക്ക് ഓരോ ക്ലാസ്സിനും ഓരോ ബാത്ത്റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്.
ക്ലീനിങ്ങ് മെഷീനിന്റെ സഹായത്തോടെ ബാത്ത്റൂമുകൾ വൃത്തിയായി സൂക്ഷിക്കുന്നു.

ഇൻസിനേറ്റർ

മാലിന്യങ്ങൾ കത്തിച്ച് നശിപ്പിയ്ക്കുന്നതിന് ഇൻസിനേറ്റർ പ്രവർത്തിപ്പിയ്ക്കുന്നു.

മലിന ജലം

പാചകപ്പുരയിലെ മലിനജലം കളയുന്നതിനായി സോക്കറ്റ് പിറ്റ് നിർമ്മിച്ചു.

സൃ‍ഷ്ടി വിഭാഗം

വിദ്യാർത്ഥികളെ പരിസ്ഥിതിയുമായി കൂട്ടിയിണക്കുന്നതിനും അവരുടെ അകക്കണ്ണ് തുറക്കുന്നതിനും പരിസ്ഥിതി
കഥകളും കവിതകളും വായിയ്ക്കുന്നതിനും പരിസ്ഥിതിപ്രശ്നങ്ങൾ വിശകലനം ചെയ്യുന്നതിനും സജ്ജരാക്കുന്നതിനാണ് 
ഈ വിഭാഗത്തിലുള്ള പ്രവർത്തനങ്ങൾ.
(1) വിത്ത് - ഇൻലന്റ് മാഗസിൻ
പരിസ്ഥിതിപതിപ്പായി "വിത്ത് "ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിയ്ക്കുകയും ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും
ചെയ്തു.പൂർണ്ണമായും വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് അതിൽ ഉൾക്കൊള്ളിച്ചത്.ഭൂമിയെക്കുറിച്ചുള്ള സ്വപ്നങ്ങളും
ആകുലതകളും അവരതിലൂടെ പ്രകാശിപ്പിച്ചു.
(2) വസുധൈവകുടുംബകം- ലഘുലേഖ.
ജൂലൈ 28 പരിസ്ഥിതി സംരക്ഷണദിനമായി ആചരിച്ചു.വൃക്ഷങ്ങൾനട്ടും കടകളിൽ തുണികൊണ്ടുള്ള ക്യാരിബാഗുകൾ
നൽകിയും ആചരിച്ചു.ഭൂമിസംരക്ഷിയ്ക്കേണ്ടതിന്റെ ആവശ്യവും നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങളും ലഘുലേഖയിൽ 
ഉൾപ്പെടുത്തിയിരുന്നു.ലഘുലേഖ പരിസരപ്രദേശത്ത് വിതരണം ചെയ്തു.
(3) ഡോക്യുമെന്ററി 
നാടൻ പൂക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഡോക്യുമെന്ററി നിർമ്മിച്ചു.

കുളം ശുചീകരണം

അഞ്ചേരി പരിസരത്ത് ഉപയോഗശൂന്യമായി മലിനപ്പെട്ട് കിടന്ന ആമക്കുളത്തിന്റെ അവസ്ഥ ജനശ്രദ്ധയിൽ കൊണ്ടുവരുകയും 
നാട്ടുകാരുടെ സഹായത്തോടെ ശുചിയാക്കുകയും ചെയ്തു.
ലഘുചിത്രം,

ഊർജ്ജസംരക്ഷണം

പരിസ്ഥിതിയെ സംരക്ഷിയ്ക്കുന്നതിനായി ഊർജ്ജസംരക്ഷണം നടത്താൻ കുട്ടികളെ ബോധവൽക്കരിച്ചു.വീടുകളിൽ 
ഓരോ മാസത്തെയും മീറ്റർ റീഡിങ്ങ് കാണിയ്ക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു.പാരമ്പര്യേതര 
ഊർജ്ജസ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കുക,സൗരോർജ്ജത്തിന്റെ സാധ്യതകൾ
എന്നിവയെക്കുറിച്ച് കെ എസ് ഇ ബി ഉദ്യോഗസ്ഥർ ക്ലാസ്സ് നടത്തി.100 വീടുകളിൽ സർവ്വേ നടത്തി 
ഇലക്ട്രിസിറ്റി ഉപഭോഗത്തെക്കുറിച്ച് പ്രോജക്ട് ചെയ്തു.

ഡയറി ക്ലബ്ബ്

സ്കൂളിൽ ഡയറി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. റിട്ട.അസിസ്റ്റന്റ് ഡയറക്ടർ എൻ.എൻ.ഗോപി കുട്ടികൾക്ക് പശുപരിപാലനം,
പാലുല്പാദനം,നല്ല പാൽ തിരിച്ചറിയുന്ന വിധം,പാലിന്റെ ഗുണങ്ങൾ അതിലെ ഘടകങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു.