ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അക്ഷരവൃക്ഷം/ഭയമല്ല,വേണ്ടത് ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല,വേണ്ടത് ജാഗ്രത

ഭയമല്ല ഭയമല്ല നമുക്കിനി വേണ്ടത് ജാഗ്രത മാത്രമാണെന്നറിയുക
രാജ്യമൊട്ടാകെ കൊറോണ മഹാമാരി
പെയ്തിറങ്ങുന്ന സമയത്ത്
ഭീതിയകറ്റി നാം ഇരിക്കുക കൂട്ടരെ

നമ്മളാരാമെന്ന കരുതലോടെ
നിങ്ങളും ഞങ്ങളും നമ്മളായ് ഒരുമിച്ച്
ചങ്ങലക്കിട്ട് കൊറോണയെ പൂട്ടിടാം

പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുക
കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കീടുക

വീടും പരിസരവും വൃത്തിയാക്കീടുക
നിയമ പാലകർ പറയുന്ന കാര്യങ്ങൾ
അക്ഷരംപ്രതി അനുസരിച്ചീടുക

കൂട്ടായ്മകളിൽ പോകാതിരിക്കുക
നാടുവിഴുങ്ങാൻ കൊറോണ എത്തുമ്പോൾ

വീടുകൾക്കുള്ളിൽ
സുരക്ഷിതരാവുക
നല്ലൊരു നാളേക്ക് കൈ കുപ്പി പ്രാർത്ഥിക്കാം
ദൈവത്തിനോട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

ആഫിയ അനസ്
3 ബി ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത