ഗവ. ഹൈസ്കൂൾ നെടുമ്പ്രം/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാവ്യാധി - കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ നടുക്കിയ മഹാവ്യാധി - കൊറോണ

എന്നും ലോകം ഭീതിയോടെ നോക്കുന്ന ഒരു വൈറസ് ആണ് കൊറോണ. മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെ രോഗം പരത്തുന്ന ഈ വൈറസിനെ കോവിഡ് 19 എന്ന് വിളിക്കുന്നു. ഗർഭിണികൾ, കുട്ടികൾ, വൃദ്ധർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവർക്ക് ഈ രോഗം പെട്ടെന്ന് പകർന്നു പിടിക്കുന്നു. ഈ വൈറസിന് ജീവനില്ല. ചൈനയിലെ വൂഹാന്നിലാണ് ഇതിന്റെ തുടക്കം. ഇന്ത്യയിൽ ആദ്യമായി ഇത് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വൂഹനിൽ നിന്ന് എത്തിയ തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ്. 4 മാസം കൊണ്ട് അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ മാരകമായ രോഗം പടർന്നു പിടിച്ചു. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ മുഖാന്തിരം കേരളത്തിൽ വീണ്ടും കൊറോണ. അവർക്ക് പിന്നാലെ വിദേശത്ത് നിന്ന് വന്നെത്തിയവർ മൂലം രാജ്യത്ത് 4 സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കി എല്ലായിടത്തും വ്യാപിച്ചു. ലോകമാകെ ഈ അസുഖത്തിന് മുൻപിൽ മുട്ടുകുത്തിയിരിക്കുകയാണ്. അമേരിക്ക, ഇറ്റലി തുടങ്ങിയ വിവിധ സമ്പന്ന രാജ്യങ്ങളിൽ ഈ മഹാമാരി പടർന്നു ജനലക്ഷങ്ങൾ മരിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ ഈ രോഗം പടർന്നുപിടിച്ചിരിക്കുന്നത് യൂറോപ്പ് രാജ്യങ്ങളിലും, അമേരിക്കൻ ഐക്യനാടുകളിലും, ഗൾഫ് രാജ്യങ്ങളിലും ആണ്‌. അമേരിക്കയിലും ഗൾഫിലും യൂറോപ്പിലുമൊക്കെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ഈ രോഗം മൂലം മരണപ്പെടുന്നു

കൊറോണ വൈറസ് ബാധയുള്ള വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ഉമിനീരിൽ കൂടിയും മൂക്കിൽ നിന്നുള്ള സ്രവങ്ങളിലൂടെയും ആണ് വൈറസ് പുറത്ത് വരുന്നത്. ഇവ നേരിട്ട് ശ്വസിക്കുന്നത് വഴിയും ഈ വൈറസ് പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിലോ വസ്തുകളിലോ സ്പർശിക്കുന്നത് വഴിയും അണുബാധ ഉള്ള പ്രതലത്തിലോ വസ്തുവിലോ സ്പർശിച്ച ശേഷം കണ്ണ്, മുക്ക്, വായ് ഇവയിൽ ഏതിലെങ്കിലും തൊടുന്നത് മൂലവും വൈറസ് ഉള്ളിൽ കടക്കാൻ മാർഗമാകുന്നു.

കൊറോണ വ്യാപനം തടയുന്നതിനായി നമ്മുടെ സർക്കാർ രൂപം കൊടുത്ത പദ്ധതിയാണ് ' ബ്രേക്ക് ദി ചെയിൻ '.ഈ രോഗം കാരണം രാജ്യമൊട്ടാകെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് സ്കൂളുകളും കോളജുകളും മറ്റു പൊതുസ്ഥാപനങ്ങളും പൊതുഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്. അതോടൊപ്പം വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരെ 14മുതൽ 28 വരെ ക്വാറന്റെനിൽ പ്രവേശിപ്പിക്കും. തുടർന്ന് രോഗലക്ഷണങ്ങൾ ആയ പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയവ പ്രകടിപ്പിക്കുന്ന വരെ ഹോസ്പിറ്റലിൽ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. തുടർന്ന് ജനസുരക്ഷയ്ക്ക് വേണ്ടി സർക്കാർ നൽകിയ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു


വീട്ടിൽ തന്നെ കഴിഞ്ഞു കൂടുക.
വ്യക്തിശുചിത്വവും പരിസരശുിത്വവും പാലിക്കുക.
ഇടയ്ക്കിടക്ക് കൈകൾ ഹാൻഡ് വാഷ് / സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് വൃത്തിയായി കഴുകുക.
തുമ്മുംമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പാൻ പാടില്ല.
കഴിവതും പുറത്തിറങ്ങാതെ അടിയന്തര ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.
പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക.
സാമൂഹിക അകലം പാലിക്കുക.
ഹസ്തദാനം ,ആലിംഗനം ഇവ ഒഴിവാക്കുക.
വിവാഹം ,വിനോദം ,ഉത്സവം തുടങ്ങിയ ആഘോഷങ്ങൾ ഒഴിവാക്കുക.
കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ തൊടരുത്.
പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക.

കൊറോണ രോഗനിർണ്ണയം വേഗത്തിൽ നടത്തുന്നതിന് റാപിഡ് ടെസ്റ്റ് നടത്തപ്പെടുന്നു. നിർദ്ദേശങ്ങൾ പാലിക്കുക എന്നതിലൂടെ നമുക്ക് കൊറോണ എന്ന മഹാമാരിയിൽ നിന്നും മുക്തി നേടാം.

ദേവിക ബിജു
6 എ ജി എച്ച് എസ് നെടുമ്പ്രം
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം