ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ലോക്ക‍്ഡൗൺ കാലവും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക‍്ഡൗൺ കാലവും ഞാനും

കോവിഡ് 19 എന്ന മഹാമാരി കേരളത്തിലും കടന്നുവന്നതിനെ തുടർന്ന് മാർച്ച് മൂന്നാം വാരം മുതൽ ലോക‍്ഡൗൺ പ്രഖ്യാപിക്കപ്പെട്ടു. ഞങ്ങളുടെ പരീക്ഷകൾ എല്ലാം മാറ്റിവെച്ചു. നടത്താനുള്ള മൂന്നു പരീക്ഷകൾ ഇനിയും നടത്തേണ്ടതില്ല എന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചു. ഞങ്ങൾക്ക് സന്തോഷമായി. ഇഷ്ടംപോലെ കളിച്ചു നടക്കാമല്ലോ എന്ന് വിചാരിച്ചു. എന്നാൽ പിന്നീട് ആണ് അറിഞ്ഞത് ലോക‍്ഡൗൺ കാലത്ത് കളിക്കാൻ പോലും പുറത്തേക്കിറങ്ങാൻ പാടില്ല എന്ന്. ഉറങ്ങിയും ടി.വി. കണ്ടും മടുത്തു. വിരസതയകറ്റുവാൻ വീട്ടിൽ അമ്മയെ സഹായിച്ചു. മുറ്റമടിച്ചും വീടിനകം തുടച്ചും കറികളുണ്ടാക്കാൻ പഠിച്ചും ചെടികൾ നട്ടു പിടിപ്പിച്ചും കൃഷിപ്പണിയിൽ സഹായിച്ചും സമയം ചെലവഴിച്ചു. ഇതിനിടെ പേപ്പർ കൊണ്ട് പലതരം പൂക്കളുണ്ടാക്കുന്നതും പഠിച്ചു. പത്രവായന വളരെ കുറവായിരുന്നു എങ്കിലും ഇപ്പോൾ പത്രം വായിക്കാനും തുടങ്ങി. കോട്ടൺ തുണി ഉപയോഗിച്ചു മാസ്‍ക് ഉണ്ടാക്കാനും പഠിച്ചൂ. അയൽവക്കത്തെ കുട്ടികൾ വരുമ്പോൾ വീട്ടിനകത്തു ഇരുന്നു കളിക്കാവുന്ന വിനോദങ്ങൾ ശീലിച്ചു. സാമൂഹ്യമായ അകലവും മാനസികമായ ഒരുമയും പുലർത്തണമെന്ന ലോക‍്‍ഡൗൺ ആശയം ഏറെക്കുറെ നടപ്പാക്കാൻ എനിക്കു കഴിഞ്ഞു.

അമൃത സന്തോഷ്
7 A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം