ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ലോകം കീഴടക്കിയ മഹാമാരി
ലോകം കീഴടക്കിയ മഹാമാരി
ചൈനയിൽ പടർന്നുകൊണ്ടിരുന്ന ന്യുമോണിയ പകർച്ചവ്യാധിക്ക് കാരണമായിട്ടുള്ളത് നോവൽ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ പുതിയ ഇനം അടക്കം ഏഴു തരം കൊറോണ വൈറസുകളാണ് മനുഷ്യരിൽ രോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. പുതിയ ഇനം വൈറസ്സായതുകൊണ്ട് വാക‍്സിനോ ആന്റിവൈറൽ മരുന്നുകളോ നിലവിൽ ലഭ്യമല്ല.ലോകം ഭീതിയിലാണ്. വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പകർന്നുകൊണ്ടിരിക്കുന്നു. ഇതിനകം തന്നെ ലക്ഷത്തിൽ പരം ആളുകൾ മരിച്ചുകഴിഞ്ഞു. 195 ഓളം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ആളുകൾ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഉയർന്നേക്കാമെന്ന ഭീതികരമായ വാർത്ത മനുഷ്യമനസ്സുകളിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നു എന്താണ് പ്രതിവിധിയെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. മുഖ്യമായും ശ്വസനനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ് ന്യുമോണിയ, വൃക്കസ്‍തംഭനം, എന്നിവയും ഉണ്ടാകാം. മരണവും സംഭവിക്കാം. നവജാതശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും ഇതു കാരണമാകുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾ ഇതിന് കൂടുതലായി ഇരയാകുന്നു. വ്യക്തിശുചിത്വവും സാമൂഹ്യ അകലവും പാലിക്കുകയെന്നത് മാത്രമാണ് നമ്മുടെ മുൻപിലുള്ള ഏക പ്രതിവിധി. “ആശങ്ക വേണ്ട, ജാഗ്രത മതി"
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം