ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/അപ്പുവും മുത്തശ്ശിയും
അപ്പുവും മുത്തശ്ശിയും
സ്കൂളിൽ നിന്ന് വിയർത്തൊലിച്ച് വീട്ടിലെത്തിയ അപ്പു മുത്തശ്ശിയ്യോട് പറഞ്ഞു-എന്തൊരു ചൂടാ! നാലുമണിയായിട്ടും വെയിലിനു കുറവില്ല. വരുന്ന വഴിക്കാണെങ്കിൽ യാതൊരു തണലുമില്ല. അപ്പോൾ മുത്തശ്ശി പറഞ്ഞു- കാലം പോയ പോക്ക്.എന്റെ കുട്ടിക്കാലത്ത് ഇവിടെ നിറച്ചും മരങ്ങളായിരുന്നു. ഇന്നത്തെപ്പോലെ മരങ്ങൾ വെട്ടി നശിപ്പിക്കുന്ന ശീലം ഇല്ലായിരുന്നു. അപ്പു പറഞ്ഞു- അതു മാത്രമല്ല, വഴിയിലാണെങ്കിൽ നിറയെ മാലിന്യം ആളുകൾ കൊണ്ടിടുന്നതു കാരണം നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. മുഴുവൻ പ്ലാസ്റ്റിക്കു ബാഗുകളും മറ്റും നിറഞ്ഞുകിടക്കുന്നു. ഇതുകേട്ട് മുത്തശ്ശി പറഞ്ഞു ഞങ്ങളുടെ കുട്ടിക്കാലത്ത് ഇങ്ങനെയുള്ള മലിനീകരണം ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക്ക് ഉപയോഗവും തീർത്തും ഇല്ലായിരുന്നു. എന്നാൽ ഇന്ന് മനുഷ്യൻ ഇതൊന്നും ചിന്തിക്കുന്നില്ല.ഉള്ള മരങ്ങളെല്ലാം വെട്ടിമാറ്റുന്നു. ആവശ്യത്തിനും അനാവശ്യത്തിനും പ്രകൃതിയെ നശിപ്പിക്കുന്നു. ഈ ഗതി തുടർന്നാൽ മനുഷ്യന് ഈ ഭുമിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും. അപ്പു പറഞ്ഞു- ഞങ്ങളുടെ സ്കൂളിനടുത്ത് ഉള്ള കുന്ന് ഇടിച്ച് നികത്തുവാൻ നാളെ മുതൽ ജെ.സി.ബി വരുമെന്ന് കുട്ടികൾ പറയുന്നത് കേട്ടു. ഇത് പരിസ്ഥിതിക്ക് ദോഷമാണെന്ന് ടീച്ചറും ക്ലാസ്സിൽ പറഞ്ഞു. ഇനിയിപ്പോൾ കുട്ടികളായ ഞങ്ങൾക്ക് എന്താ മുത്തശ്ശി ചെയ്യാൻ കഴിയുക. മുത്തശ്ശി പറഞ്ഞു-
ഇത്തരം പ്രവണതകളെ നിങ്ങൾ കുട്ടികളാണ് നിരുത്സാഹപ്പെടുത്തേണ്ടത്. അതിനായി നിങ്ങൾ പ്രായമുള്ളവരെ പ്രേരിപ്പിക്കണം. നിങ്ങളുടെ പ്രവൃത്തി ഇതു ചെയ്യുന്ന തലമുറയ്ക്ക് മനം മാറ്റത്തിന് അവസരമുണ്ടാക്കും. അതിനായി മറ്റുള്ളവരെക്കൂടി സംരക്ഷണത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി ഒപ്പം നിർത്തുകയാണ് വേണ്ടത്. അപ്പു പറഞ്ഞു-അങ്ങനെയാണെങ്കിൽ കുട്ടികൾ ഇപ്രകാരം ആവശ്യപ്പെടുമ്പോൾ പ്രായമായവർ അത് ശ്രദ്ധിക്കും എന്ന് കരുതുന്നുണ്ടോ? മുത്തശ്ശി അപ്പോൾ പറഞ്ഞു- നിങ്ങൾ അവിടേക്കുള്ള വഴികളിൽ തണൽ മരങ്ങളും മറ്റും അടുത്ത ദിവസം തന്നെ നടാൻ ശ്രമിക്കണം. അങ്ങനെയാണെങ്കിൽ നിങ്ങൾ ചെയ്യുന്നത് എന്തിനാണെന്ന അന്വേഷണമുണ്ടാവും. അതിന്റെ പ്രാധാന്യം കുട്ടികളായ നിങ്ങളിൽ നിന്ന് കേൾക്കുമ്പോൾ പ്രായാമായവർക്കും ഒപ്പം നിൽക്കണമെന്ന തോന്നൽ ഉണ്ടാകും.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ