ശുചിത്വം

ഭാരതീയർ പണ്ടുമുതലേ ശുചിത്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് പ്രത്യേകിച്ചും കേരളീയർ.വ്യക്തിശുചിത്വത്തിൽ നാമേറെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ,സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്.വഴിയരികിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടുന്ന മാലിന്യങ്ങളുമായി നമുക്കെത്രകാലം മുന്നോട്ടു പോകുവാൻ കഴിയും.ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എത്ര വലുതാണെന്ന് നാം മനസ്സിലാക്കുന്നില്ല,അതുപോലെ ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ പുഴകളിലേക്കു തള്ളുന്നതും, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ ,പല പകർച്ചവ്യാധികളെയും നമുക്ക് ഒഴിവാക്കാൻ സാധിക്കും .ഭക്ഷണത്തിനു മുൻപും,പിന്പും കൈകൾ സോപ്പിട്ട് കഴുകുക.പൊതുസ്ഥലങ്ങളിൽ പോയാൽ നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് .കൈയ്യുടെ മുകളിലും,വിരലിന്റെ ഇടയിലുമെല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരം ഉരച്ചുകഴുകുന്നതാണ് ശരിയായ രീതി.ഇതുവഴി കൊറോണ തുടങ്ങിയ വൈറസ് രോഗങ്ങളെ നമുക്ക് മാറ്റി നിർത്താൻ കഴിയും.

ചുമയ്ക്കുമ്പോഴും,തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാലകൊണ്ടോ മുഖം മറക്കുക.മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും ,നിശ്വാസവായുവിലെ രോഗാണുക്കളെ തടയാനും ഇത് ഉപകരിക്കും .വായ,മൂക്ക്,കണ്ണ് എന്നിവടങ്ങളിൽ കഴിവതും തൊടാതിരിക്കുക.വസ്ത്രങ്ങൾ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക.ഏറ്റവും നല്ല ഒരു അണുനാശിനിയാണ് സൂര്യപ്രകാശം.

ഇന്ന് നമ്മൾ ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് .ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ,കോവിഡ് മഹാമാരി ലോകത്തെ മുഴുവനും വിറപ്പിച്ചുകൊണ്ടിരിക്കുന്നു.നമ്മുടെ ഈ കൊച്ചു കേരളവും വിറങ്ങലിച്ചു നിൽക്കുകയാണ്.അമേരിക്ക,ബ്രിട്ടൺ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് കോവിഡ് എന്ന മഹാമാരിക്ക് അടിമപ്പെട്ടത്.പക്ഷെ നമുക്ക് അഭിമാനിക്കാം ...............................മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച്,ഈ മഹാമാരിക്ക് നമ്മളെ അധികം മുറിവേല്പിക്കാൻ സാധിച്ചില്ല.

സർക്കാരിന്റെയും ,ആരോഗ്യ പ്രവർത്തകരുടെയും,പോലീസ് സേന വിഭാഗങ്ങളുടെയും ,കൃത്യമായ ഇടപെടലുകൾ ഇത് പടരാതിരിക്കാൻ നമ്മെ സഹായിച്ചു .അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ,ഈ ലോക്കഡോൺ കാലത്തു നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം.അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക ,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,സാമൂഹിക കാലം പാലിക്കുക ,തിരിച്ചു വീട്ടിൽ എത്തുമ്പോൾ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയായി കഴുകുക.

അങ്ങനെ ശുചിത്വം പാലിച്ചുകൊണ്ട് ,നമ്മുക്ക് കോറോണയെ നാട്ടിൽ നിന്നും തുരത്താം..........................

ശുചിത്വം പാലിക്കു .................രോഗത്തെ അകറ്റൂ .....................

ആദർശ എ യു
9A, ഗവ .എച് .എസ് .എസ് ,കുറ്റൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം