ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/അക്ഷരവൃക്ഷം/സ്വപ്നസാക്ഷാത്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നസാക്ഷാത്കാരം

സൗമ്യ വളരെ സന്തോഷത്തിലാണ്. പതിവിലും ഈ പ്രകൃതി എന്ന സുന്ദരിയാണെന്ന് അവൾക്ക് തോന്നി. വെറും 4 ദിവസം കൂടി കഴിയുമ്പോൾ സാധാരണക്കാരനായ തന്റെ മകളെ, ഡോക്ടർ ആക്കുക എന്ന ലക്ഷ്യത്തോടെ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെടുന്ന അച്ഛൻ അവളുടെ അരികിലെത്തും. അടുത്ത തിങ്കളാഴ്ച സൗമ്യ നായർ എന്ന തന്റെ പേര് ഡോക്ടർ സൗമ്യ നായർ എന്നാക്കി അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചു കൊടുക്കാൻ കഴിയും എന്ന് അവൾക്ക് ഉറച്ച വിശ്വാസമുണ്ട്. അന്നാണ് അവളുടെ മെഡിസിൻ റിസൾട്ട് വരുന്നത്. ഇത് എല്ലാം ആലോച്ചിരിക്കുന്ന സൗമ്യ ഫോൺ ബെല്ലടിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി. ഫോണിൽ അവളുടെ അച്ഛനായിരുന്നു. ഫോൺ എടുത്തപ്പോൾ അച്ഛന്റെ സ്വരത്തിൽ എന്തോ ഒരു വിഷാദം നിറഞ്ഞു നിൽക്കുന്നതായി അവൾക്കു തോന്നി കാരണമന്വേഷിച്ചപ്പോൾ തന്റെ ഒറ്റ സുഹൃത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു എന്നും അതിനാൽ മുറിയിലുള്ള തങ്ങളെ എല്ലാവരെയും നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ് എന്ന് അച്ഛൻ അവളെ അറിയിച്ചു. അച്ഛന് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ ഉണ്ടാക്കി പ്രതീക്ഷയോടെ ഇരിക്കുന്ന അമ്മയെ ഇതൊന്നും അറിയിക്കാതെ അവൾ സന്തോഷവതിയായി അഭിനയിച്ചു. അച്ഛന് ഉടനെ നാട്ടിൽലെത്തില്ല എന്നും കമ്പനിയിൽ ജോലി തിരക്കാണ് എന്നും അവൾ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു.

അങ്ങനെ ആ ദിവസം വന്നെത്തി ഒന്നാംറാങ്കോടെ അവൾ മെഡിസിൻ പാസായി എന്ന് അറിഞ്ഞു കഴിഞ്ഞ് ഏതാനും നിമിഷം കഴിഞ്ഞപ്പോൾ തന്നെ എല്ലാമെല്ലാമായ അച്ഛന്റെ വേർപാട് അവളെ തേടിയെത്തി. ഭർത്താവിന്റെ വേർപാടിൽ മനംനൊന്ത് ഇരിക്കുന്ന അമ്മയെ ആശ്വസിപ്പിച്ച് പകർച്ചവ്യാധി പടർന്നുപിടിക്കുന്ന ഈ സമൂഹത്തിൽ നിന്ന് ഒരാളെയെങ്കിലും രക്ഷിച്ച് കർത്തവ്യം നിറവേറ്റുവാൻ അവൾ തീരുമാനിച്ചു. പകർച്ചവ്യാധി മൂലം മരിച്ച അച്ഛനെയും ഇതുപോലൊരു പകർച്ചവ്യാധിയായ നിപ്പാ രോഗികളെ പരിചരിച്ച സ്വന്തം ജീവിതം ബലിയർപ്പിച്ച സിസ്റ്റർ ലിനിയെയും സ്മരിച്ചുകൊണ്ട് അവൾ തന്റെ ഉദ്യമത്തിലേക്ക് ഇറങ്ങിത്തിരിച്ചു.

നന്ദന എം
7A ജി. എച്ച്.എസ്.എസ് തോട്ടക്കോണം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ