ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/അക്ഷരവൃക്ഷം/കരുതീടാം ഈ ലോകത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതീടാം ഈ ലോകത്തെ

മുള്ളുകളുള്ളൊരു കുപ്പായത്താൽ
കാടും മേടും മലയും ചുറ്റി
പാഞ്ഞുവരുന്നൊരു മൊട്ടത്തലയൻ
കുഞ്ഞിവിരുതനെ അറിയാമോ?
സോപ്പും വെള്ളവും കണ്ടുകഴിഞ്ഞാൽ
ഓടിയോളിക്കും തിരുമാടി
ചൈന,ഇറ്റലി,ജർമനി,ഫ്രാൻസ്
അങ്ങനെയങ്ങനെ രാജ്യങ്ങൾ
വന്നുകഴിഞ്ഞു ഇന്ത്യയിലേക്കും
നാടും നഗരവും ഒരുപോലെ
വൃദ്ധനും കുട്ടിയുമൊരുപോലങ്ങനെ
ഇല്ലില്ലവനീ ഭേദങ്ങൾ
പുള്ളിക്കാരനെ അറിയാമോ?
അവനാണത്രേ കൊറോണ
കരുതിയിരിക്കുക കരുതിയിരിക്കുക
നമ്മുടെ വീടിന്നകതാരിൽ
പാലിച്ചീടാം നിർദ്ദേശങ്ങൾ
കാത്തീടാമീ ലോകത്തെ.......
 

പത്മ രതീഷ്
6 A ജി. എച്ച്. എസ്. എസ് തോട്ടക്കോണം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത