ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/അനുസരണക്കേടിന്റെ ഫലം
അനുസരണക്കേടിന്റെ ഫലം
ഒരിടത്ത് ഒരു ഗ്രാമത്തിൽ അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു .അവൻ അമ്മ പറയുന്ന കാര്യങ്ങൾ അനുസരിക്കുകയില്ലായിരുന്നു.അങ്ങനെയിരിക്കെ അവൻ അവന്റെ അമ്മയുടെ വീട്ടിൽ പോയി.അവിടെ വലിയ ഒരു പാടം ഉണ്ടായിരുന്നു.അവൻ പാടത്തിറങ്ങി കളിക്കാൻ തുടങ്ങി.ആ അവധിക്കാലത്ത് എല്ലായിടവും കൊറോണ എന്നൊരു രോഗത്തിന്റെ പിടിയിലായിരുന്നു.അവൻ കളിക്കാൻ പോയിട്ടു വരുമ്പോൾ അവന്റെ അമ്മ പറയുമായിരുന്നു കൈയും മുഖവും സോപ്പിട്ടു കഴുകിയതിനു ശേഷമേ അകത്ത് കയറാവൂ എന്ന്.എന്നാൽ അവൻ അമ്മ പറയുന്നതുകേൾക്കാതെ അകത്തു കയറി.ശുചിത്വത്തോടെ ഇരിക്കാത്തതു കാരണം അവൻ കൊറോണ രോഗത്തിന്റെ പിടിയിൽ അകപ്പെട്ടു.കുറെ ദിവസത്തെ ആശുപത്രി ജീവിതം അവനെ അനുസരണയുള്ളകുട്ടിയാക്കി മാറ്റി.അവൻ ശുചിത്വത്തോടുകൂടി ഇരിക്കാൻ പഠിച്ചു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ