ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ പ്രതിരോധം

ശുചിത്വത്തിന് പ്രസക്തിയേറിവരുന്നഒരുകാലഘട്ടമാ ണിപ്പോൾ. നമ്മുടെ പൂർവികർശുചിത്വത്തിന് വളരെയേറെ പ്രാധാന്യംകല്പിച്ചിരുന്നു.ജീവലോകംവൈവിധ്യത്തിന്റെയും മനോഹാരിതയുടെ യുംകലവറയാണെന്നുനമുക്കറിയാം.എന്നാൽ അതിനിപ്പോൾ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഓരോജീവിയുംഅതിനുചുറ്റുപാടുമുള്ളമറ്റു സഹജീവികളുമായി പരസ്പരംആശ്രയിച്ചാണ് കഴിയുന്നത്. ഓരോ പ്രദേശവും പല കാരണങ്ങളാൽ വ്യത്യസ്തമാണ്. വ്യക്തി ശുചിത്വവും പരിസ്ഥിതിശുചിത്വവുംപ്രകൃതിയെസംരക്ഷിക്കുന്നു.

ലോകത്തിലെ തന്നെ ശ്രദ്ധേയമായ ആരോഗ്യ സ്ഥിതി നില നിന്നിരുന്ന ഈ കൊച്ചു കേരളത്തിൽ ഇന്ന്പകർച്ച വ്യാധികൾ പടർന്നു പിടിയ്ക്കുന്നു.രോഗങ്ങൾ പകരുന്നതിന്റെ പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്.വായുവുംവെള്ളവുംമണ്ണുംഒരുപോലെ മലിനമായിരിക്കുന്നു. നഗരങ്ങൾവളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതിനനുസരിച്ച് മാലിന്യങ്ങളും കുന്നുകൂടി. എന്നാൽ ആ മാലിന്യങ്ങൾ വേണ്ടപോലെ സംസ്കരിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തുകയും അവപ്രാവർത്തികമാക്കുകയും വേണം. അല്ലെങ്കിൽ പകർച്ച വ്യാധികളുടെ വ്യാപനത്തിന് ഇതു കാരണമാകും.

മാലിന്യങ്ങൾ കൊണ്ടാണ്കൊതുകുകളും ഈച്ചകളും പെരുകുന്നത്.അതുവഴി രോഗങ്ങളും വരുന്നു. മലിനമായ വായു, ജലം,ഭക്ഷണം എന്നിവയുടെയെല്ലാം രോഗം വരാം. രോഗബാധയുള്ളവരിൽ നിന്ന് സമ്പർക്കം വഴി മറ്റുള്ളവർക്ക് രോഗം വരാം.വെള്ളം തിളപ്പിച്ചാറിച്ചു മാത്രം ഉപയോഗിക്കുക. ഭക്ഷണസാധനങ്ങൾ ഭദ്രമായി അടച്ചു സൂക്ഷിക്കുക,പരിസരങ്ങളിൽ വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യംഒഴിവക്കുക,ഭക്ഷണാവശിഷ്ടങ്ങൾശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യുക, തുറസ്സായ സ്ഥലത്ത് തുപ്പുന്നതും വിസർജനംനടത്തുന്നതും ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പൊതു മര്യാദകൾ പാലിക്കുകതുടങ്ങിയ വളരെ നിസ്സാരമായ കാര്യങ്ങൾചെയ്യുന്നതു വഴി നമ്മുടെ ആരോഗ്യവുംസമൂഹത്തിന്റെആരോഗ്യവും നമുക്ക് സൂക്ഷിക്കാം.

നമ്മുടെപരിസ്ഥിതിയെശുചിത്വപൂർണമായി സംരക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ശുചിത്വമുള്ള ഒരു നാട്ടിൽനിന്ന് രോഗ ങ്ങൾ അകന്നു നിൽക്കും.

ആൻസി പി ലോറൻസ്‌
10 C ഗവൺ മെന്റ്‌ വി & എച്ച്‌.എസ്‌.എസ്‌ വട്ടിയൂർക്കാവ്‌
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം