ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/സൂര്യന് വഴികാട്ടിയ നിലവിളക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യന് വഴികാട്ടിയ നിലവിളക്ക്

ലോകം നിർമ്മലം ആയിരുന്ന ഒരു മുണ്ടും നേരിയതും... ഒതുക്കി കെട്ടിവെച്ച വെള്ളി കമ്പികളും കടുക്കനിട്ട കാതും... മക്കൾക്കും കുഞ്ഞു മക്കൾക്കും ആയുള്ള പ്രാർത്ഥനകൾ കൊണ്ട് നിറഞ്ഞ നെഞ്ചു, ഇറങ്ങുമ്പോൾ സൂര്യഭഗവാനെ നിറദീപം കാണിച്ചു വരവേറ്റു ഇരുന്ന് എൻറെ അച്ഛമ്മ... !!! ഞങ്ങൾകെന്നും വെളിച്ചമായി തെളിഞ്ഞു കാത്തിരുന്ന ഒരു ദീപം. ചുളിവുകൾ വീഴ്ത്തിയിരുന്നെ ങ്കിലും പ്രശാന്തമായിരുന്ന കഷ്ടപ്പാടിനെ കുത്തൊഴുക്കിൽ നിന്ന് നാല് മക്കളെ കരകയറ്റിയത് കരുത്തുള്ള എല്ലിച്ചതെങ്കിലും വാത്സല്യത്തിന്റെ മർദ്ദവും ഉണ്ടായിരുന്നു കൈകളും ദൂരങ്ങൾ ഒരുപാട് താണ്ടിയ മുള്ളും കല്ലും തോറ്റു പിന്മാറിയ പലർക്കും വഴികാട്ടിയായ പാദങ്ങളും ആയിരുന്നു എൻറെ അച്ഛമ്മ.. !! ഞരമ്പുകൾ എഴുന്നുനിൽക്കുന്ന കരുതലിന് കരുത്തുള്ള ആ കൈകൾ പിടിച്ച് ആദ്യമായി സ്കൂളിലേക്ക് നടന്നത്... അച്ഛൻറെയും അമ്മയുടെയും ഇടയിലുള്ള സ്ഥാനം അനുജന് കയ്യടക്കിയപ്പോൾ ആശ്വാസമായി മാറിയത് എല്ലുകൾ എഴുന്നുനിൽക്കുന്ന ആ പുഷ്പിച്ച് മാറ്... ആരും അലിഞ്ഞുചേരുന്ന സ്വാതന്ത്ര്യത്തെയും സ്നേഹത്തിൻ റെയും ഒരു മഹാസാഗരം.. ഒറ്റ ജനൽ മാത്രമുള്ള അച്ഛമ്മയുടെ കുടുസു മുറിക്കകത്ത് മീനച്ചൂടിൽ ഞാൻ വിയർത്തു ഇരിക്കുമ്പോൾ കടലാസുകൊണ്ട് വീശിയ പാർട്ടി ഉറക്കമിളച്ചു... മകര കുളിരിൽ നെഞ്ചോട് ചേർത്തുപിടിച്ചു ചൂടാക്കി.. ഇടവ പാൽ മഴ മേഘങ്ങൾ ഇടിയും മിന്നലും കാറ്റും ആയി ആർത്തലച്ച് പോൾ കണ്ണുകൾ ഇറുകെ അടച്ച്, ചെവി പാത്തു പേടിച്ചരണ്ട മുഖം പുകഴ്ത്തിയതുംആ മാറിൽ... ചുട്ടുപൊള്ളുന്ന പനി ഇദ്ദേഹം വിറച്ച് പ്പോഴും ദേവീ കോപം ദേഹത്ത് പൊങ്ങിയ അപ്പോഴും ചേർത്തുപിടിച്ച് അലിവ്... അമ്മയുടെ മടിയിൽ നിന്ന് ഓടി ഒളിക്കാൻ ഉള്ള ഒരു മറവ്... പിടിപ്പിച്ച വാങ് പെടുമെന്ന്പ്രതീക്ഷ... യാത്രകൾ കഴിഞ്ഞ് വരുമ്പോൾകൈയിൽ കരുതും കൈയിൽ കരുതും ആയിരുന്ന അലിഞ്ഞു തുടങ്ങിയിരുന്ന നാരങ്ങ മിഠായിയുടെ മധുരം... ഏതു കുറുമ്പും ഏതു ദേശീയവും അലിഞ്ഞു പോകുമായിരുന്ന ഒരു പിൻവിളി... വെള്ളെഴുത്ത് വീണ കണ്ണുകളുമായി, അവസാനത്തെ ആളും വീട്ടിലേക്ക് വരുന്നതുവരെ നെഞ്ചിൽ ആദ്യമായി ഗേറ്റിൽ ഉണ്ടാകുമായിരുന്ന ഒരു കാത്തിരിപ്പ്... എല്ലാ കുഞ്ഞു മക്കളെയും ദൈവങ്ങളാണ് എന്ന് കരുതിയിരുന്ന ഒരു തലോടൽ... പഠിച്ചാലേ നന്നാവൂ എന്ന് ഓലയിൽ എഴുതി പഠിച്ച തിരിച്ചറിവ് ഉണ്ടായിരുന്ന ഒരു അനുഗ്രഹം... നാലാം ക്ലാസ് പഠിപ്പിച്ച ഓമന ടീച്ചർക്ക് നാൻ അച്ഛമ്മയുടെ മകൻ ആയിരുന്നു എന്നും എപ്പോഴോ വീട് അണയുമ്പോൾ മറവിയുടെ കാര്യങ്ങളിൽനിന്ന് ആയാസത്തോടെ ഉയർന്നിരുന്ന, കേട്ടില്ലെന്ന് നടിച്ചു പോയ "മോനെ, നീ വന്നോ" എന്ന ചോദ്യം മഴയിലെ ചിന്തയിലെ വാത്സല്യ ചന്ദനം.. സ്നേഹത്തിൻറെ അവൽ നിവേദ്യം ആദ്യം.. ആദിയുടെ നെടുവീർപ്പ്.. പ്രാർത്ഥനയുടെ കണ്ണുനീർ.. അച്ഛമ്മയുടെ ഊണിലും ഉറക്കത്തിലും ചിന്തയിലും പ്രാർത്ഥനയിലും ഉണർവിലും എന്നും ഞങ്ങൾ ആയിരുന്നു... !! ഞങ്ങൾ മാത്രമായിരുന്നില്ല അച്ഛമ്മക്ക് പരിചയമുള്ളവരെ കുറിച്ച് ഒക്കെയും അവർ വേവലാതി പെട്ടിരുന്നു.. ലീല ഏടത്തിയുടെ ബൈ കിടാവിനെ കാണാതിരുന്നാൽ പോലും അച്ഛമ്മക്ക് സങ്കടമായിരുന്നു കോലായിലെ ഇരുമ്പ് കസേരയിലിരുന്ന് അച്ഛൻ മാവേലിക്ക് വീട് അറിയുന്നവരെ കുറിച്ചും കരിഞ്ഞുപോയ കുരുമുളക് വെള്ളിയെ കുറിച്ചും പുഴു തിന്ന കറിവേപ്പിലയെ കുറിച്ചും വേവലാതിപ്പെടുന്നത് ഞങ്ങളിൽ ഇഷ്വർഷ്വ ഉണ്ടാക്കിയിരുന്നു... പതിയെ പതിയെ, വെള്ളെഴുത് ആ കണ്ണുകളിലെ വെളിച്ചത്തെ വെളിച്ചത്തെ കീഴടക്കിയപ്പോൾ അച്ഛമ്മ പടിഞ്ഞാറ്റ അകത്തേക്ക് ഒതുങ്ങിക്കൂടി. ഒരുപാട് കാതങ്ങൾ നടന്നുതീർത്ത കാലുകൾക്ക് കാലം തളർച്ച വിധിച്ചപ്പോൾ പഴയ മരക്കട്ടിൽ ആയി അച്ചമ്മയുടെ ലോകം... കുഞ്ഞു കൈകളിൽ പിടിച്ചു പിച്ചവെച്ച് ആ കൈകൾ പിടിച്ചു നടത്താൻ ഇത്തിരി സമയമില്ലാത്തവിധം ഞങ്ങൾ തിരക്ക് അഭിനയിച്ചു..., കഥകൾ പറഞ്ഞു കുഞ്ഞു വയർ നിറച്ച് എൻറെ അച്ഛമ്മ യെൻ കൂട്ടിയില്ല, പലവട്ടം എന്നെ വിളിച്ചു കൊണ്ട് ആ കൈകൾ കഴുകി കൊടുത്തു പോലുമില്ല, മരുന്നിൻറെ കൈപ്പ സ്നേഹം കൊണ്ട് മധുരം ആക്കിയ എൻറെ അച്ഛൻ നിനക്ക് മരുന്ന് എടുത്തു കൊടുത്തില്ല, പലപ്പോഴും എന്നെ താങ്ങിയ ആ എല്ലിച്ച ശരീരത്തെ താങ്ങില്ല... അവസാനം കൊടുക്കാൻ കഴിഞ്ഞത് ഒരുപിടി ചോറാണ്... ഈറനുടുത്ത എള്ളും പൂവും തൊട്ട്... !! നന്ദികേട്... നെറികേട്... തെറ്റ്... എൻറെ തെറ്റ്... ഏതു ഉമിത്തീയിൽ എറിഞ്ഞാലും തീർക്കാനാവാത്ത പാപം... പക്ഷേ, അച്ഛമ്മ ഒന്നിനെക്കുറിച്ചും പരാതി പറഞ്ഞിരുന്നില്ല... ഒരിക്കലും തനിക്കായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല... വിധി അക്കാലത്ത് സമ്മാനിച്ച വൈധവ്യത്തിലും തളരാതെ ഓല മട്ടന്നൂർ കയറു തിരിച്ചും ഞാറ് നട്ടുംകാറ്റ് മരിച്ചു ജീവിച്ച സമരങ്ങളിൽ ഒറ്റക്ക് പടി വെട്ടി മകളെ വളർത്തിയ അച്ഛൻ അമ്മ ഒരിക്കലും താൻ അനുഭവിച്ച ഒരുദുരിതത്തെക്കുറിച്ച് പറഞ്ഞിട്ടില്ല... പറയില്ല, അവർ അതൊക്കെയും അനുഭവിച്ചത് അവരുടെ മക്കൾക്ക് വേണ്ടിയാണല്ലോ, അച്ഛമ്മയുടെ ആകാശത്തിലെ കുഞ്ഞു നക്ഷത്രങ്ങൾക്ക് വേണ്ടി.. !!

ആഖില റൈഹാൻ .പി
5-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം