സുന്ദരമാം മണ്ണിനെയും
മനോഹരമാം വിണ്ണിനെയും
മരുഭൂപോലെയാക്കി നാം മനുഷ്യർ
പരിസ്ഥിതിയെ കൊന്നു തിന്നു
അരുതെന്നുരയാതെ കാത്തവർക്കേകി
തണലും പഴങ്ങളും തെളിനീരതും പിന്നെ
ശുദ്ധവായുവും മണ്ണിൽ നിന്നന്നവും
എല്ലാം നശിപ്പിച്ചവനിന്ന് കരയുന്നു
പ്രളയം കൊറോണ ദുരന്തങ്ങളൊന്നാകെ
ജീവനെടുക്കാൻ കടന്നു വന്നു
ലോകമാകെ തകർന്നു കഴിഞ്ഞിനി
പ്രാർത്ഥന പ്രകൃതിശക്തിയോടതൊന്നുമാത്രം.