ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ
കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തമാണ് ആഗസ്റ്റ് മാസത്തിൽ ഉണ്ടായ വെള്ളപ്പൊക്കം. സമാനതകളില്ലാത്ത ആ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങാവുന്നതിനും നമ്മുടെ സ്കൂളിനു കഴിഞ്ഞു. വയനാട്ടിൽ വെള്ളപ്പൊക്ക ദുരിതം ആരംഭിച്ചപ്പോൾത്തന്നെ നമ്മൾ ഉണർന്നു പ്രവർത്തിച്ചു. അതിനായി പതിമൂന്നാം തീയതി അടിയന്തരമായി സ്റ്റാഫ് മീറ്റിംഗ് ചേർന്നു. എല്ലാ ജീവനക്കാരുടെയും സഹായം ആവശ്യപ്പെട്ടു. നാൽപതിനായിരം രൂപ വളരെ അടിയന്തരമായി അധ്യാപകരിൽ നിന്ന് പിരിച്ചെടുക്കുകയും ചെയ്തു. അതുകൊണ്ട് കമ്പിളിപ്പുതപ്പുകൾ, സാനിറ്ററി പാഡുകൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ ഇവ വാങ്ങി വൈത്തിരി ക്യാമ്പുകളിൽ ദുരന്തബാധിതർക്ക് വിതരണംചെയ്തു. കൂടാതെ പുൽപ്പള്ളി മേഖലയിൽ ദുരിതമനുഭവിക്കുന്ന ആദിവാസി ജനങ്ങൾക്ക് അരിയും പലവ്യഞ്ജന സാധനങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളുടെ അടങ്ങിയ 40 ഭക്ഷണകിറ്റ് വിതരണം ചെയ്തു. എസ്.പി.സി വിദ്യാർത്ഥികളും ചുമതലയുള്ള അധ്യാപകരും വിവിധ കോളനികളും പ്രദേശങ്ങളും ശുചീകരണം നടത്തി. സ്കൂളിൽ മലയാളം അദ്ധ്യാപകൻ ഒരു ദിവസം കൽപ്പറ്റ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. അധ്യാപകരും അധ്യാപകരും വിദ്യാർത്ഥികളും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സജീവമായി ഇടപെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികൾ സംഭാവന നൽകി. പത്താംക്ലാസിൽ പഠിക്കുന്ന മാളവിക എന്ന വിദ്യാർത്ഥിനി അവളുടെ ഇതുവരെയുള്ള സമ്പാദ്യം 2020 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ കൊടുക്കുന്നതിനായി ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു. ഓരോരുത്തരും തങ്ങളാലാവും വിധം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു
പ്രൈമറി വിഭാഗം അധ്യാപികയും കൗസിലറുമായ ശ്രിമതി ഗീതാഞ്ജലി കെ വി വിവിധ ക്യാമ്പുകൾ സന്ദർശിച്ചു ദുരന്തബാധിതർക്ക് കൗൺസലിംങ് നൽകുകയും ചെയ്തു.പ്രളയാനന്തരമുണ്ടായ ആഘാതം കുറയ്ക്കുക എന്നതാണ് ലക്ഷ്യം
എസ്. പി. സിയുടെ പ്രവർത്തനങ്ങൾ
- 18 .8. 2018 ന് പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിദാശ്വാസ ക്യാമ്പുകളായ പൂതാടി HSS, നടവയൽ യുപി സ്കൂൾ എന്നിവിടങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുകയും കുട്ടികൾക്കുള്ള ഉടുപ്പുകൾ ,കമ്പിളിപ്പുതപ്പുകൾ ,ഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തു .
- 19.08.2018ന് പനമരം സ്കൂളിലെ ക്യാമ്പ് സന്ദർശിക്കുകയും കേഡറ്റുകൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. വിവിധ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. ജില്ലയിലെ ആദിവാസി കോളനികളായ മുത്തങ്ങ, പൊൻകുഴി, മൂടക്കൊല്ലി എന്നിവിടങ്ങൾ സന്ദർശിച്ച. അവിടങ്ങളിലെ ആളുകളുടെ ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു.
- 20.08. 2018 ന് വയനാട് ജില്ലാ കളക്ടറേറ്റിൽ ദുരിദാശ്വാസ സാമഗ്രികൾ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനായി പോയി .
- വെള്ളപ്പൊക്കത്തിൽ വാകേരി സ്കൂളിലെ കുട്ടികളായ ജയേഷ്ണ, സബിത ,രമ്യ, രജിത, ശ്രീദേവി, അതുല്യ എന്നിവരുടെ വീടുകളിൽ വെള്ളം കയറിയിരുന്നു .രജിത, സബിത ,രമ്യ ,ശ്രീദേവിക എന്നിവരുടെ വീടുകൾ 21 8 2018ന് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
- 23 8 2017 ന് വെള്ളപ്പൊക്ക ബാധിത സ്ഥലമായ കൂടൽ കടവ് സന്ദർശിച്ചു. പ്രദേശത്തെ വീടുകളുടെയും അംഗൻവാടിയുടെയും പരിസരം ശുചീകരിക്കുകയും ചെയ്തു . കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
- 28.08. 2018ന് വിദ്യാലയ പരിസരം വൃത്തിയാക്കി. ഓണാവധിക്കു ശേഷം വിദ്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രസ്തുത ശുചിയാക്കൽ നടന്നത്.
- 30.08. 2018ന് ക്ലീൻ വയനാട് മിഷന്റെ ഭാഗമായി വാകേരി ടൗണും പരിസരവും വൃത്തിയാക്കി.
ചിത്രശാല
-
പ്രളയ ദുരിതാശ്വാസം സഹായവിതരണം
-
പ്രളയ ദുരിതാശ്വാസം സഹായവിതരണം
-
പ്രളയ ദുരിതാശ്വാസം സഹായവിതരണം
-
പ്രളയ ദുരിതാശ്വാസം സഹായവിതരണം
-
പ്രളയ ദുരിതാശ്വാസം സഹായവിതരണം
-
പ്രളയ ദുരിതാശ്വാസം സഹായവിതരണം
-
പ്രളയ ദുരിതാശ്വാസം സഹായവിതരണം
-
പ്രളയ ദുരിതാശ്വാസം സ്കൂളിന്റെ സഹായം
-
പ്രളയ ദുരിതാശ്വാസം വയനാട് കളക്ടറേറ്റിൽ സാധനങ്ങൾ എസ് പി സി കുട്ടികൾ പാക്കുചെയ്യുന്നു.
-
പ്രളയ ദുരിതാശ്വാസം സ്കൂളിന്റെ സഹായം
-
പ്രളയ ദുരിതാശ്വാസം വയനാട് കളക്ടറേറ്റിൽ സാധനങ്ങൾ എസ് പി സി കുട്ടികൾ പാക്കുചെയ്യുന്നു.
-
പ്രളയ ദുരിതാശ്വാസം എസ് പി സി കുട്ടികൾ കോളനി ശുചീകരണം നടത്തുന്നു
-
പ്രളയ ദുരിതാശ്വാസം ശുചീകരണം നടത്തുന്നു
-
വെള്ളപ്പൊക്ക ശുചീകരണം
-
പ്രളയ ദുരിതാശ്വാസം കുട്ടികൾ വാകേരി ടൗൺ ശുചീകരണം നടത്തുന്നു
-
പ്രളയ ദുരിതാശ്വാസം കുട്ടികൾവാകേരി ടൗൺ ശുചീകരണം നടത്തുന്നു
-
ഗീതാഞ്ജലി ടീച്ചർ പ്രളയ ബാധിതർക്കൊപ്പം
-
പ്രളയബാധിതർ
-
പ്രളയബാധിതർ