ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/മെഡിക്കൽ ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ എല്ലാ വർഷവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പി്കകുന്നു. വാകേരി ലയൺസ് ക്ലബ്ബുമായി സഹകരിച്ചാണ് നമ്മുടെ സ്കൂളിൽവച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

മെഗാമെഡിക്കൽ ക്യാമ്പ്

വാകേരി സ്കൂളും വാകേരി ലയൺസ് ക്ലബ്ബും ഡി.എം.വിംസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മേപ്പാടിയും സംയുക്തമായി ജനറൽ മെഡിസിൻ,ജനറൽ സർജറി വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 1-9-17 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 4 മണിവരെ നടന്ന മെഡിക്കൽ ക്യാമ്പ് ബത്തേരി നിയോജക മണ്ഡലം എം എൽ ഏ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാട നം ചെയ്തു. പി.ടി.എ പ്രസിഡന്റിന്റെ അ ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാ ടനചടങ്ങിന് ശ്രീഗോപി ചെരി യംപുറത്ത് സ്വാഗതം പറഞ്ഞു വിംസ് ഹോസ്പിറ്റൽ സർജറി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോക്ടർ സുകുമാരൻ പദ്ധതി വിശദീകരണം നടത്തി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനി പ്രകാശൻ, പ്രധാന അധ്യാപകൻ ശ്രീ.സുരേന്ദ്രൻ കവുത്തിയാട്ട്, പ്രിൻസിപ്പാൾ എന്നിവർ ആശംസ അറിയിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ശ്രീജിത്ത് നന്ദി അറിയിച്ചു. ക്യാമ്പിൽ 142 പേരുടെ ഷുഗർ, പ്രഷർ എന്നിവ പരിശേധിച്ചു. വിളർച്ച, പനി, വേദനകൾ, ജലദോഷം, തലവേദന,ഷുഗർ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ ലയൺസ് ക്ലബ്ബ് നൽകി. നേട്ടങ്ങൾ - പ്രദേശവാസികളെ സ്കൂളിലെത്തിക്കുന്നതിനും അതിലൂടെ സ്കൂളും സമൂഹവുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും മരുന്നുകൾ വിതരണം ചെയ്യാനും സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

നേത്ര രക്ഷ ജീവൻ സുരക്ഷ എന്ന മുദ്രാവാക്യത്തിന്റെ അർഥം ഉൾക്കൊണ്ട് വാകേരി സ്കൂളും വാകേരി ലയൺസ് ക്ലബ്ബും, എൻഎസ്സഎസ് യൂണിറ്റു്, ശാരദ കണ്ണാശുപത്രി ബത്തേരിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.15/07/15ന് നടന്ന നേത്ര പരിശോധന ക്യാമ്പ് പൂതാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യേഗത്തിന് ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.സണ്ണി സെബാസ്റ്റ്യൻ പ്രധാന അധ്യാപകൻ, വി.എച്ച്.എസ്.സ് പ്രിൻസിപ്പാൾ എന്നിവർ ആശംസകളർപ്പിച്ചു. സുൽത്താൻ ബത്തേരി ശാരദാ കണ്ണാശുപത്രിയിലെ ഡോക്ടർ ആദർശ് എസ്. എ-യുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 230 പേർ പങ്കെടുത്തു.പരിശോധനയിൽ കണ്ണട ആവശ്യമായ 200 പേർക്ക് ലയൺസ് ക്ലബ്ബ് കണ്ണട നൽകി. വിദ്യാർഥികൾക്ക് കണ്ണടകൾ സൗജന്യമായും മുതിർന്നവർക്ക് 50% വിലക്കിഴിവോടെയും വിതരണം ചെയ്തു.
വാകേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി വിദ്യ -വി.കെ.സി. ജൂനിയർ നന്മ ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യ കാൻസർ നിർണയ ക്യാമ്പ് നടത്തി.

സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പ്

വാകേരി ലയൺസ് ക്ലബ്ബിന്റേയും മലബാർ കാൻസർ സെന്റർ തലശ്ശേരിയുടേയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ഐ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. സുധാകരൻ, സിന്ധു രവീന്ദ്രൻ, വത്സല വിജയൻ, രുഗ്മിണി സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ വി.ജെ. റോയ്, വാകേരി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ, എം.പി. ഷൈലമ്മ എന്നിവർ സംസാരിച്ചു. 52 പേർക്ക് രോഗനിർണയ പരിശോധന നടത്തി. വിദ്യാർഥികൾക്ക് വൃന്ദാവൻ ട്രസ്റ്റ് സെക്രട്ടറി രാജു മാത്യു ബോധവത്കരണ ക്ലാസെടുത്തു.

സൗജന്യ രക്തഗ്രൂപ്പുനിർണ്ണയ ക്യാമ്പ്

ഗവ.ഹൈസ്കൂൾ വാകേരി നല്ലപാഠം യൂണിറ്റും ലയൺസ് ക്ലബ്ബ് വാകേരിയും ബയോ മെഡിസോൺ ഡയഗ്നോസ്റ്റിക്സ് ബത്തേരിയും സംയുക്തമായി 27-8-14ന് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ.കേളനാം തടത്തിൽ സുനിൽ ഉദ്ഘാടനം ചെയ്തു.ശ്രീമതി.എം.പി ഷൈലമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ നല്ലപാഠം കോ-ഒഡിനേറ്റർ ശ്രീ.കെ.ആർ ഷാജൻ മാസ്റ്റർ സ്വാഗതം ചെയ്തു. വി.എച്ച്.എസ്.സി അധ്യാപിക ശ്രീമതി.അനു. പി.തോമസ് പദ്ധതി വിശദീകരണം നടത്തി,VHSE, NSS വിഭാഗം വിദ്യാർഥികളാണ് രക്തഗ്രൂപ്പുനിർണ്ണയം ചെയ്തത്. ഹൈസ്കൂൾ,വി.എച്ച്.എസ്.സിവിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളുടേയും രക്തഗ്രൂപ്പു നിർ ണ്ണയിച്ചു.

ചിത്രശാല