ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/മഹാമാരിക്കുള്ളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിക്കുള്ളിൽ


 സൂര്യന്റെ ആകൃതിയിൽ എത്തി
കൊറോണ എന്ന പേരുവന്നു

അവനിയിൽ എത്തിയ
കൊറോണ എന്ന മാരി
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ചു

 പുത്തൻ എന്നർത്ഥം വരുന്ന വാക്കായ
 നോവൽ ചേർത്തു വിളിച്ച്
കോവിഡ് 19വൈറസ്
ലോകത്തെ കനിവില്ലാതെ കീഴടക്കി

 ഭൂമിയെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന
ഈ മാരി കൂട്ടമരണത്തിന് കാരണമായി

 ഇനിയെന്ത്?

 സോപ്പിനെ മിത്രമാക്കി
ഇരുപത് സെക്കൻഡ്
അവനെ തലോടാം

 വ്യക്തിശുചിത്വത്തെയും
വിവരശുചിത്വത്തെയും കൂട്ടുപിടിക്കാം
സാനിറ്റൈസറെ നെഞ്ചോടു ചേർക്കാം

 സാമൂഹിക അകലം പാലിക്കാം
മാനസിക ഒരുമയോടെ മുന്നേറാം

 ഷൈലജ ടീച്ചറെയും
പിണറായി സാറിനെയും
വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന
പോലീസ്, ആരോഗ്യപ്രവർത്തകരെയും
ബഹുമാനിക്കാം

 നമ്മുടെ വണ്ടികൾക്ക് ഒഴിവു കൊടുക്കാം
 കണ്ണിയെ മുറിക്കാം
നമുക്കും നാടിനും
കരുതലാകാം കാവലാകാം
          

ദേവനന്ദ സി എസ്
7 A ജി വി എച്ച് എസ് എസ് വാകേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത