ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളത്തെ ഒരു കൊച്ചു ഗ്രാമമായ തേവക്കൽ സ്ഥിതി ചെയ്യുന്നതാണ് ജി വി എച്ച് എസ് എസ് തൃക്കാക്കര സ്കൂൾ. കൃഷിയും പൂങ്കാവനവും ഒക്കെ നിറഞ്ഞ ഈ സ്കൂൾ ഇന്നും ആ സമ്പത്ത് നിലനിന്നുപോരുന്നു.കുറെ വർഷങ്ങൾക്കു പഴക്കമുണ്ടെങ്കിലും ഇന്നും ആ പുതുമ സൃഷ്ടിക്കുന്നു.കുട്ടികൾക്ക് പാഠപുസ്തകത്തിൽ നിന്നും ഉള്ള അറിവിനേക്കാൾ പ്രകൃതിയിൽ അറിവുകളും നൽകി കൊടുക്കുവാനും ഈ വിദ്യാലയം ഇന്നും ഉതകുന്നു. കുട്ടികൾക്കായി പഠന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.ധാരാളം പഠനപ്രവർത്തനങ്ങളാലും, കലാകായിക മേഖലയിലും ഒരു പങ്ക് ഈ പാഠശാലയിൽ ഉണ്ട്.. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ് ,സയൻസ് വിദ്യാഭ്യാസത്തിൻ്റെ ഒരു അവിഭാജ്യഘടകമാണ്. വിദ്യാർത്ഥികളുടെ വൈദ്ഗ്ദ്ധ്യത്തെ സുസജ്ജമാക്കുന്നതിൽ സയൻസ് ലാബിന് മർമ്മ പ്രധാനമായ ഒരു പങ്കാണുളളത് .ഇതിൽ ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,ഗണിതം ,സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.ഹൈടക് ക്ലാസ്സ് മുറികൾ,വിശാലമായ കളിസ്ഥലങ്ങൾ