Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി , സ്വച്ഛ സുന്ദരം
നാം വസിക്കുന്നു ഭൂമിയിൽ,
നാം ശ്വസിക്കുന്നു, ഇവിടുത്തെ വായു;
നാം കുടിക്കുന്നു ഇവിടുത്തെ ജലം,
നാം ഉറങ്ങുന്നു,ഈ മണ്ണിൽ
നാമീ പ്രകൃതിയെ സംരക്ഷിച്ചിടണം,
മാലിന്യമുക്തമായി സംരക്ഷിച്ചിടണം;
നാളേയ്ക്കു നമ്മുടെ നിലനിൽപ്പിനായി,
ഒന്നായി സംരക്ഷിച്ചിടാം ഈ പ്രകൃതിയെ
നമ്മിൽ ശുചിത്വശീലം ഉണ്ടായാൽത്തന്നെ
സ്വച്ഛമാകും നമ്മുടെ പരിസരം;
സമൂഹമാകെ ശുചിത്വം നിറഞ്ഞാൽ,
ആകും നമ്മുടെ ഭൂമിയും സ്വച്ഛം.
നമ്മുടെ പ്രകൃതി സ്വച്ഛമാണെങ്കിൽ,
നമ്മുടെ ആരോഗ്യം സുരക്ഷിതം;
എന്നാൽ മാലിന്യം ഇങ്ങനെ കുമിഞ്ഞു കൂടിയാൽ,
ഇവിടം രോഗത്തിൽ പാർപ്പിടമാകും.
നാമിനിയുമിനിയും മാറാനുണ്ട്,
ഒരുപാടൊരുപാടറിയാനുണ്ട്;
രോഗം വരുന്നു,ജീവൻ പൊലിയുന്നു,
ഇതു കണ്ടു നിൽക്കാതെ നമുക്ക് പൊരുതേണ്ടെ.
നാം പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കുന്നു,
യുദ്ധങ്ങൾ കോലാഹലങ്ങൾ എതിരിടുന്നു;
നന്മയ്ക്കായി തിന്മയ്ക്കെതിരെ പോരാടുന്നു,
അപ്പോൾ രോഗത്തെ എന്തിനു ഭയപ്പെടുന്നു?
ശുചിത്വമൊരു ശീലമാക്കീടാം,
പരിസ്ഥിതി നമുക്കു സ്വച്ഛമാക്കീടാം;
രോഗത്താൽ ജീവൻ പൊലിഞ്ഞിടാതെ,
ഒറ്റക്കെട്ടായി പ്രതിരോധിക്കാം
മുമ്പ് നിപ്പയെന്നൊരു വൈറസ് അസുരൻ,
നമ്മുടെ ഭാരതം കീഴടക്കി;
ഇന്ന് കൊറോണയെന്ന ഭീകര വൈറസ് അസുരൻ,
ലോകമാകെ കീഴടക്കി.
മനസ്സുകൾ മനസ്സുകൾ ഇടറരുത്,
ജാഗരൂകരാകാം നമുക്ക്;
ഭയം ഇവിടെ ആവശ്യമില്ല,
ഒന്നിച്ചു നിന്ന് ജാഗ്രത പുലർത്താം.
പൊരുതാം പൊരുതാം ഒരുമിച്ച്,
തുരത്താം തുരത്താം കൊറോണയെ
വൈറസ് അസുരന്മാരുടെ പാത,
ശുചിത്വമോടും ജാഗ്രതയോടും കൊട്ടിയടച്ചീടാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത
|