ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36013 |
| യൂണിറ്റ് നമ്പർ | LK/2018/36013 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | ആർച്ച അജയകുമാർ |
| ഡെപ്യൂട്ടി ലീഡർ | ശ്രീഹരി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജസ്ന ഇസ്മയിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിജി എസ് |
| അവസാനം തിരുത്തിയത് | |
| 01-11-2025 | GOVT VHSS CHUNAKKARA 36013 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ യോഗവും
2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 16 ന് സ്‌കൂൾ IT ലാബിൽ വെച്ച് നടത്തപ്പെട്ടു . മാവേലിക്കര ഉപജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രൈലെർ ആയ ശ്രീ ദിനേശ് സർ ക്ലാസ്സിന് നേതൃത്വം നൽകി . രാവിലെ 10 മണിക്ക് ക്ലാസ് ആരംഭിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക് എന്നീ മേഖലകളിലുള്ള ക്ലാസ്സുകളാണ് എടുത്തത് . കൂടാതെ ലിറ്റിൽ കൈറ്റ്സ് വഴി തങ്ങൾ നേടാൻ പോകുന്ന അറിവുകളെ കുറിച്ചുള്ള വിശദീകരണവും നൽകി.വൈകുന്നേരം 3.20 ഓട് കൂടി ക്ലാസുകൾ അവസാനിച്ചു. 3.30 ന് ലിറ്റിൽ കൈറ്റ്സ്‍ലെ പുതിയ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പേരെന്റ്സ് മീറ്റിങ് നടത്തി. ലിറ്റിൽ കിറ്റസിന്റെ പാഠ്യ പദ്ധതിയെ കുറിച്ചും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും , ക്‌ളാസ്സുകളുടെ സമയക്രമം ക്യാമ്പുകൾ എന്നിവയെക്കുറിച്ചും രക്ഷിതാക്കൾക്ക് വേണ്ട ധാരണ നൽകി.
സ്വാതന്ത്ര്യസോഫ്റ്റ്‌വെയർ ദിനാചരണം
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലി നടത്തുകയുണ്ടായി.
കുമാരി കൃഷ്‌ണേന്ദു സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച് ശ്രീനന്ദ് വിവരിക്കുകയും ചെയ്തു