ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ മിണ്ടാനാവാത്ത ദ്യക്സാക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
മിണ്ടാനാവാത്ത ദ്യക്സാക്ഷി

മതിലിനപ്പുറത്തെ കാഴ്ചകൾ കണ്ട് മതി മറന്നാണ് ഞാൻ നിൽക്കുന്നത്. എൻ്റെ വെൺമയാർന്ന കവിളുകൾ തൊട്ടും തലോടിയും കാറ്റും എൻ്റെ വാസനയിൽ ഉരുകി ആളുകൾ പോകുന്നു. നാഗരിക ജീവിതത്തിൻ്റെ ചൂട് പറ്റി കാഴ്ച നഷ്ടപ്പെട്ടവർ എന്നെ തിരിഞ്ഞ് പോലും നോക്കാറില്ല. എൻ്റെ വീട്ടിലെ പട്ടി എന്നെ തുറിച്ച് നോക്കും ശാസന ഭയന്ന് ഒന്നും ചെയ്യാറില്ല എന്ന് മാത്രം. ദിവസവും ഇതുവഴി എത്രയോ ആളുകൾ വരുകയും പോകുകയും ചെയ്യുന്നു. പള്ളിക്കൂടത്തിലെ കുട്ടികളും വലിയ ഉദ്യോഗസ്ഥരും അങ്ങിനെ അങ്ങിനെ എത്ര പേർ. സ്കൂൾ കുട്ടികളുടെ ബഹളം ഒക്കെ എനിക്കിഷ്ടമാണ്.

                  ഇന്നലെ വന്ന ഒരു കുരുവി ദാ തെങ്ങിൽ കൂട് കൂട്ടുകയാണ്. തൻ്റെ കുഞ്ഞുങ്ങളെ കൊതിച്ചവൾ പാടുന്ന രാഗം കാട്ടരുവിയുടെ തെന്നപ്പോൾ മൃദുലവും കുളിർമയുള്ളതുമാണ്. ഇണകുരുവികളെ ഇന്നാണ് ഞാൻ കാണുന്നത്. ആ കൂട് എന്തായാലും ഈ മനുഷ്യരുടെ വീടിനേക്കാൾ ഭംഗിയുള്ളതാണ്.  ഇവിടെ സംസാരിക്കാനോ വഴക്കിടാന്നോ ആർക്കും നേരമില്ല. ഒരു നരകമായി ഈ വീട് എനിക്ക് തോന്നാറുണ്ട്. വെയിലിന് വേണ്ടിയാണ് ഞാൻ അപ്പുറത്തേക്ക് പോകുന്നതെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അവർക്ക് അറിയില്ലല്ലോ. കാഴ്ചകൾ കാണാനാണ് ഞാൻ ഇപ്രകാരം വരുന്നത് എന്ന്.
         ഇന്ന് എന്തോ ഒരു വല്ലായ്മ. ദാ അവൻ വരുന്നുണ്ടല്ലോ. ഞാൻ കാണാൻ ഏറെ കൊതിക്കുന്നവൻ, സുന്ദരൻ പക്ഷേ തല കീഴ്പ്പോട്ടാക്കി തള്ളവിരൽ കൊണ്ട് ചുണ്ണാമ്പ് തേച്ച് തേച്ചാണ് നടപ്പ്. കൂന് ആവാറായിട്ടുണ്ട്. അവൻ്റെ പുറകെ വേറെ ആരോ ഉണ്ട്. കണ്ടാൽ മാന്യനാണ് എന്ന് തോനുന്ന അയാളുടെ കയ്യിൽ ഒരു കത്തി. അവൻ കുത്തി,,,,,,,,,,,,,,,,,,,

എൻ്റെ സുന്ദരനെ കുത്തി. വേദന കൊണ്ട് അവനലറി,,,,,,,,,,,,,, ദേഹമാകെ രക്തത്താൽ നിറഞ്ഞു. വീണ്ടും ആ ദുഷ്ടൻ അവനെ കുത്തി വെട്ടി .

            സഹായിക്കാനാവാതെ ഞാൻ ഇവിടെ പാതി മരിച്ചിരുന്നു. ആളുകൾ കൂടി........., അവനെ അശുപത്രിയിൽ കൊണ്ട് പോകാൻ ആബുലൻസ് വന്നു. റോഡിൽ അവൻ്റ ചോര. എൻ്റ മനസിൽ നിന്ന് മായ്ക്കാനാവാത്ത കറപ്പോലെ ആ ചോരപ്പാടുകളും പറ്റി പിടിച്ചിരിക്കുന്നു,.  ഒന്നും മിണ്ടാ നാവാതെ ദ്യക്സാക്ഷിയായി ഞാനും.    വേദന അസഹ്യമായിരുന്നു. ഞാൻ നിലം പതിക്കാന്നൊരുങ്ങി'. മിണ്ടാതെ മരിക്കുന്നു ഞാൻ . ഏതെങ്കിലും സുന്ദരിയുടെ മുടിയിഴയിൽ എൻ്റെ ശവശരീരം ഉണ്ടാകും എന്ന് സന്തോഷിച്ച് ഞാൻ യാത്രയാകുന്നു,,,,,,,മതിലിനപ്പുറത്തെ  മുല്ലപ്പൂവ്,,,,


ഹൃദ്യ എസ് നായർ നോർത്ത് പറവൂർ എർണാകുളം ജി.വി.എച്ച്.എസ്.. എസ് കൈതാരം

ഹൃദ്യ എസ് നായർ
9A ജി.വി.എച്ച്.എസ്.. എസ് കൈതാരം
നോർത്ത് പറവൂർ ഉപജില്ല
എർണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ