ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
അതിസുന്ദരമായ, പല കവികളും പാടിപ്പുകഴ്ത്തിയ ദൈവത്തിൻറെ സ്വന്തം നാട് എന്ന് നാം ഓരോരുത്തരും പറയുന്ന നമ്മുടെ 'കേരളം' അതാണ് എൻറെ നാട്. അതിഗുരുതരമായ നിപ്പ എന്ന വൈറസിനെയും 2 മഹാപ്രളയങ്ങളെയും അതിജീവിച്ചവരാണ് നാം. എന്നാൽ ഇതാ അങ്ങ് ദൂരെ ചൈനയിൽ രൂപംകൊണ്ട അതിഭയങ്കരമായ കൊറോണ അഥവാ കൊവിഡ്-19 എന്ന വൈറസ് ലോകരാജ്യങ്ങളിൽ തന്നെ പടർന്നുപിടിച്ചു .എല്ലാ രാജ്യങ്ങളിലും മനുഷ്യ ജീവൻ അപഹരിച്ചു കൊണ്ട് കോവിഡ് 19 താണ്ഡവമാടി. നമ്മുടെ രാജ്യത്തും കൊവിഡ്-19 പടർന്നുപിടിച്ചു .ഇതേ തുടർന്ന് കൊവിഡ്-19 എൻറെ കേരളത്തിലുമെത്തി. എല്ലാ രാജ്യങ്ങളിലും മരണസംഖ്യ ഏറിയപ്പോൾ എൻറെ ഈകൊച്ചു നാട്ടിൽ മരണസംഖ്യ കുറവും രോഗമുക്തി നേടിയവരുടെ എണ്ണം കൂടുതലും ആയി. അതിനു കാരണം നമ്മുടെ ഗവൺമെന്റും ആരോഗ്യവകുപ്പും അതിനോട് സഹകരിച്ച് നാം ഓരോരുത്തരും ആണ്. നിപ്പയും രണ്ടു പ്രളയവും വന്നിട്ടും കുലുങ്ങാത്ത നാം ഈ മഹാ വിപത്തായ കൊവിഡ്- 19യും അതിജീവിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതിനായി നാം ഓരോരുത്തർക്കും കൈകോർക്കാം. അതിജീവനത്തിന്റെ നല്ലൊരു നാളെക്കായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |