ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ/അക്ഷരവൃക്ഷം/പ്രതിരോധം ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
നിശബ്ദനായ കൊലയാളി

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്‌ .കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പന്തലിക്കുകയാണ് .ഇതിനകം തന്നെ നിരവധി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥീരീകരിച്ചു. ലക്ഷക്കണക്കിന് പേർ നിരീക്ഷണത്തിലും ഉണ്ട്.നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരുടെയും സാമൂഹ്യപ്രവർത്തകരുടെയും നാട്ടുകാരുടെയും ഒത്തുരുമയോടെയുള്ള പ്രവർത്തനത്തിലൂടെ നമ്മൾ കൊറോണയെ പിടിച്ചുകെട്ടാൻ ഊർജസ്വലമായി പ്രവർത്തിച്ചു വരികയാണ്.ഈ സാഹചര്യത്തിൽ എന്തെല്ലാമാണ് കോറോണയുടെ ലക്ഷണങ്ങൾ എന്നും ഇതിനുള്ള പ്രതിവിധി എന്താണെന്നും നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.കൊറോണ വൈറസിനെ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻറെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് കൊറോണ എന്ന പേര് ലഭിച്ചത്.വളരെ വിരളമായിട്ടുള്ള വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു.മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന അവയവങ്ങളെ തകരാറിലാക്കാനും കഴിയുന്ന വൈറസ് ആണ് കൊറോണ വൈറസ്. 2019 നവംബർ 17 നാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്.ഇതിനകം തന്നെ ജപ്പാൻ,സ്പെയിൻ ഇറ്റലി തുടങ്ങി അനേകം രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു .പനി ,ചുമ,ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.സാധാരണ ജലദോഷ പനിമുതൽ സെപ്റ്റിസീമിയ ഷോക്ക് വരെ കൊറോണ ബാധകർക്ക് ഉണ്ടാവാം . കോവിഡ് -19 ഭയപ്പെടേണ്ട 5 ഘട്ടങ്ങൾ നമുക്ക് പരിചയപ്പെടാം ആദ്യഘട്ടം -ജലദോഷപനി ,ചുമ,തൊണ്ടവേദന ,പേശിവേദന ,തലവേദന വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ 4 ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. രണ്ടാം ഘട്ടം- ന്യൂമോണിയ പനി, ചുമ, ശ്വാസതടസ്സം ഉയർന്ന ശ്വസന നിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ മൂന്നാംഘട്ടം -ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ. രക്തസമ്മർദ്ദം താഴുകയും കടുത്ത ശ്വാസതടസം ഉണ്ടാവുകയും ചെയ്യും .ഉയർന്ന ശ്വസന നിരക്ക്, അബോധാവസ്ഥ എന്നിവ ഉണ്ടാകും. നാലാം ഘട്ടം -സെപ്റ്റിക് ഷോക്ക്:രക്തസമ്മർദ്ദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നു. അഞ്ചാം ഘട്ടം-സെപ്റ്റിസീമിയ : വൈറസുകൾ രക്തത്തിലൂടെ വിവിധ ആന്തരിക അവയവങ്ങളിൽ എത്തി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. രോഗം പകരുന്ന വിധം : രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും വളർത്തുമൃഗങ്ങളിലൂടെയും രോഗം പകരാം. മുൻകരുതലുകൾ :കൈകൾ ഇടക്കിടക്ക് വൃത്തിയായി കഴുകുക.വൈറസ് ബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക,അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക ,സന്ദർശിക്കുന്നുണ്ടെങ്കിൽ തന്നെ മാസ്ക് ധരിക്കുക ,പനി ,ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ എത്രയും വേഗം വൈദ്യസഹായം നേടുക ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്നത് കൊണ്ട് അതീവ ജാഗ്രത വേണം.ഇതിനു മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജസ്വലമായി നടന്നു കൊണ്ടിരിക്കുകയാണ്..ഈ സമയം യുക്തിപൂർവമായി ഉപയോഗിക്കുക. ഈ മഹാവ്യാധിയെ പിടിച്ചു കെട്ടാൻ നമ്മുക്ക് ജാഗ്രതയോടെയും കരുതലോടെയും ഒരുമിച്ചു പ്രവർത്തിക്കാം.സർക്കാർ നിർദേശം അനുസരിച്ചു പ്രവർത്തിക്കാം . നമ്മൾ തീർച്ചയായും ഈ ദുരന്തത്തെ അതിജീവിക്കുക തന്നെ ചെയ്യും.

അപർണ ഷാജി
7A ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം