ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ കഥ
എന്റെ കഥ
ഞാനാണ് പൂമ്പാറ്റ. ഞാൻ ആദ്യം ഇലകളിൽ മുട്ടയിടും. മുട്ട താഴെ പൊകാതെ ഇലയിൽ പറ്റിപ്പിടിച്ചിരിക്കും. കുറച്ചു ദിവസം കഴിയുമ്പോൾ പുഴുവായി എന്റെ മക്കൾ പുറത്തു വരും. ഇലതിന്ന് എന്റെ മക്കൾ മിടുക്കരാക്കും. അവർ പുതിയ കൂടുണ്ടാക്കി അതിനകത്ത് കയറി കുറച്ചു ദിവസം ഉറങ്ങും. ഈ കൂടിനെ പ്യൂപ്പ എന്നറിയപ്പെടുന്നു. ഇത് ഇലയുടെ ചുവട്ടിൽ തൂങ്ങി കിടക്കും. കുറച്ചു ദിവസം കഴിയുമ്പോൾ പ്യൂപ്പയുടെ തോട് പൊട്ടിച്ച് എന്നെ പോലെ സുന്ദരികളായ കുഞ്ഞു പൂമ്പാറ്റ മക്കൾ പുറത്ത് വന്ന് ചിറക് വിടർത്തി പൂവുകൾ തോറും പറന്നു നടക്കും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |