സഹായം Reading Problems? Click here


ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃത്യാംബ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃത്യാംബ

 
സുസ്മേരവദനയാം എന്തിന് നീ ഇന്ന്
മിഥ്യയായ് പോകുന്നു പ്രാണനാം എന്നമ്മേ
കൈതവമില്ലാത്ത നിൻ മനസ്സെന്നിൽ
എന്നൊ ഒരുനാൾ ചേർന്നു കഴിഞ്ഞു.

അമ്മെ നിൻ പുഞ്ചിരി മാത്രമാണെൻ സുഖം
നിൻ കണ്ണുനീരെന്നെ വേദനിപ്പിക്കുന്നു
കാറ്റിൽ ഉലയും ചെടികൾക്കും മരങ്ങൾക്കും
ജീവജാലങ്ങൾക്കും നീതന്നെ ആശ്രയം.

പ്രകൃതിയാകും നിൻ മടിത്തട്ടിൽ എത്രനാൾ
താലോലമേറ്റു നാം കഴിഞ്ഞീടുന്നു
താരാട്ടിൻ തേനൊലി സംഗീതമായി നീ
കാതോട് കാതോട് മാറിമായുന്നിതാ.

നിൻ ചുംബനങ്ങൾക്കും മീതെയായ് ഒന്നിനും
സ്‌ഥാനമില്ലെന്നു അമ്മേ നീ ഓർക്കുക
നിൻ മാറിടത്തിൽ ഉറങ്ങാൻ കിടന്നാലും
രാഗങ്ങളോരോന്നും എന്നെയുണർത്തു.

സാവചരാചരത്തേയും അദ്വൈതമായി
കാണുന്ന നീ എൻ ദൈവമാണമ്മേ
ഐശ്വര്യ ദീപമായ് ആത്മാവിൻ തേജസ്സായ്
എൻ മുന്നിൽ മായാതെ എന്നും വിളങ്ങണെ.

ആൽഫിയ.എച്ച്.
8 എ ഗവ:എച്ച്.എസ്.എസ്.,അഞ്ചൽ.ഈസ്റ്റ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത