ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/ ഒരു കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ അവധിക്കാലം


               സ്കൂൾ ഇടവേളകൾ ഞങ്ങൾക്ക് വരാനിരിക്കുന്ന അവധികാല ടൂർ പ്രോഗ്രാമിനെ കുറിച്ച് കൂട്ടുകാരുമായി പൊങ്ങച്ചം പറഞ്ഞിരിക്കുന്ന സമയം. പ്ലാൻ ചെയ്ത സ്ഥലങ്ങൾ ഡ്രസ്സ് ഐസ്ക്രീം ട്രെയിൻ യാത്ര എന്തിനേറെ വിമാനയാത്ര വരെ. ബെൽ പ്രതീക്ഷിച്ച് ഞങ്ങൾക്ക് എച്ച് എമ്മിനെ അമ്പരപ്പും കലർന്ന അനൗൺസ്മെന്റ്. കൂടുതൽ ഒന്നും മനസ്സിലായില്ല എങ്കിലും വളരെ സന്തോഷമായി. ക്ലാസ്സ് പരീക്ഷകൾ ഇല്ല. രണ്ടു മാസം അവധി കഴിഞ്ഞ് വന്നാൽ മതി എന്നുള്ളത് ഞങ്ങൾ എല്ലാവരെയും സന്തോഷിപ്പിച്ചു. കൂട്ടുകാരോട് എല്ലാം പിരിയും വരെ പൊങ്ങച്ചത്തിന്റെ  അണുബോംബ് കൾ പൊട്ടിച്ചു. 
                ഉല്ലാസത്തോടെ വീട്ടിൽ എത്തിയപ്പോൾ പപ്പയുടെയും അമ്മയുടെയും മൃഗങ്ങൾക്ക് അമ്പിളിമാമൻ വെട്ടം ഒന്നുമില്ല. അവർക്ക് നാളെ മുതൽ ജോലിക്ക് പോകേണ്ട അത്രേ. ഇതിൽ പരം സന്തോഷം വരുവാൻ ഉണ്ടോ എന്ന ഭാവത്തിൽ ഞാനും. തുടർന്നുണ്ടായ അവരുടെ ഗദ്ഗദങ്ങൾ എച് എമ്മിനെയും ക്ലാസ് ടീച്ചറിന്റെ യും  മുഖത്തുണ്ടായ അംബര പിന്നെ അർത്ഥം മനസ്സിലാക്കി തന്നു. എല്ലാം തീർന്നു എന്ന് കരുതി. പുറത്തിറങ്ങാതെ എങ്ങനെ. ജനതാ കർഫ്യൂ ലോക ഡൗൺ ദൈവത്തെ വിളിച്ചു പോയി. 
             അപ്പൂപ്പന്റെ യും അമ്മയുടെയും കഥകൾ കേൾക്കണം. ഹോ അങ്ങനെയുള്ള നാളുകൾ മതിയായിരുന്നു. ആശുപത്രികളിൽ അപൂർവ്വമായി മാത്രം പോയിരുന്ന മഴ നനഞ്ഞാലും ചെരിപ്പിടാതെ നടന്നാലും അസുഖം പിടിക്കാത്ത അങ്ങനെ അങ്ങനെ അവർക്ക് എത്ര പറഞ്ഞാലും മതി വരാത്ത കാലം. അവർക്ക് എത്രയെത്ര കാര്യങ്ങൾ പറയാനുള്ളത്. വിദ്യാസമ്പന്നര് പ്രശസ്തരോ അധികം ഇല്ലാത്ത കാലം. മനുഷ്യർക്ക് പരസ്പരം സ്നേഹം മാത്രം. എന്തു ചെയ്താലും അതിൽ നാളേക്കുള്ള കരുതൽ ഉണ്ടായിരുന്നു. ഉള്ളതുകൊണ്ട് തൃപ്തരായി ഇരുന്ന് കൂട്ടർ. കാലം മാറി ആധുനിക കണ്ടുപിടിത്തങ്ങളും എല്ലാം നൽകിക്കൊണ്ട് തന്റെ പ്രജകളെ മടിയന്മാർ ആക്കിയ ആ പഴയ രാജാവിനെ ഇതുപോലുള്ള സമൃദ്ധി തുടങ്ങിയവ മനുഷ്യരുടെ നന്മയും കൂട്ടായ്മയും ഇല്ലാതാക്കി. സമൂഹം വ്യക്തിയായി ചുരുങ്ങി. മനുഷ്യൻ മനുഷ്യനെ അറിയാത്തതായി. പക്ഷേ ജീവിതമെന്ന പാഠശാല നമ്മെ പലതും പഠിപ്പിക്കുന്നു. പ്രളയം ഉരുൾപൊട്ടൽ നിപ്പ പൗരത്വബിൽ ഇതാ ഇപ്പോൾ കൊറോണ യും നമുക്ക് പാഠങ്ങളായി. 
           സാഹോദര്യത്തിനും പരസ്പര സ്നേഹ സഹായത്തിന്റെ യും  ആക്ടിവിറ്റികൾ ആ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിമാറി. നാം എന്തിന് ഇവ ബാധിക്കും വരെ കാത്തിരിക്കണം. പരസ്പര സ്നേഹം ജീവിത ശീലമായി തുടരേണ്ടത് അല്ലേ. ഒന്നിനും സമയമില്ല എന്ന് പറഞ്ഞു നടന്ന വ്യക്തികൾക്ക് ഇപ്പോൾ എന്ത് ചെയ്യാനും സമയമുണ്ട്. ജീവിക്കാനും വലിയവൻ ആകാനും കൂടപ്പിറപ്പിനെ തോൽപ്പിക്കാനും ജാഗ്രത പുലർത്തിയ സമൂഹം പ്രകൃതി തന്നെ തന്നെ സ്വീകരിച്ച പാഠങ്ങൾ ഉൾക്കൊള്ളുമോ ആവോ. ഞാൻ ഉൾക്കൊള്ളുന്ന ഈ തലമുറ കുപ്പച്ചീര തഴുതാമ തോരൻ പപ്പായ കറി തുടങ്ങി പങ്കിട്ട പങ്കിടലിന്റെയും  ഈ കുറയ്ക്ക് മുമ്പ് വരെ അറിയാത്ത കഴിക്കാത്ത ഇവിടെ രുചി ഉള്ളടത്തോളം കാലം ചിന്തിക്കും ജീവിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്കിവിടെ ഉയർത്തെഴുന്നേൽക്കാം  ചാരത്തിൽ നിന്നും പറന്നുയർന്ന ആ ഫിനിക്സ് പക്ഷിയെപ്പോലെ. 
അന്ന. എസ്. എൻലൈറ്റൻ
4ബി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം