ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കൊറോണഎന്ന മഹാമാരി
കൊറോണഎന്ന മഹാമാരി.
ലോകത്തെ ഒരുമിച്ച് വിറപ്പിച്ച മഹാമാരി ആണ് കൊറോണ. ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്. ധാരാളം ജീവൻ നഷ്ടപ്പെട്ടു. ഇനി ഇത് ഉണ്ടാകാതിരിക്കാൻ നമുക്കൊരുമിച്ച് പോരാടണം. മാസ്ക് ഉപയോഗിച്ച് അണുക്കളെ അകറ്റി നിർത്തണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ആവശ്യമില്ലാതെ പുറത്തിറങ്ങുക യോ കറങ്ങി നടക്കുകയോ ചെയ്യരുത്. സാമൂഹ്യ അകലം പാലിക്കുക. ഈ നിർദേശങ്ങൾ ഒക്കെ അനുസരിച്ച് വീട്ടിലിരുന്ന് ഈ മഹാമാരിയെ തുരത്തുക. വ്യാജ വാർത്തകളെ മാറ്റിനിർത്തുക. പനിയെ പോലെ ശ്വാസകോശ നാളി യെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ് ചുമ തൊണ്ടവേദന തലവേദന പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. അതുകൊണ്ട് ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസങ്ങൾ ആണ് ഇൻകുബേഷൻ പീരീഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ട് മുതൽ നാല് ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. ശരീര ശ്രവ ങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. വായും മൂക്കും മൂടാതെ തുടങ്ങുമ്പോഴും ചുമയ്ക്കുമ്പോഴും എന്നിവ വായുവിലേക്ക് പടരുന്ന യും അടുത്തുള്ള അവരിലേക്ക് വൈറസ് എത്തുകയും ചെയ്യുന്നു വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോൾ രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് സാന്നിധ്യമുള്ള വസ്തുക്കളിൽ മറ്റൊരാൾ സ്പർശിച്ചാൽ പിന്നീട് കൈകൾ കൊണ്ട് കണ്ണിലോ മൂക്കിലോ തൊട്ടാലും രോഗം പടരും. കൊറോണാ വൈറസിന് കൃത്യമായ ചികിത്സയും പ്രതിരോധ വാക്സിനും ഇല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ വേണ്ടി ധാരാളം വെള്ളം കുടിക്കണം. കൊറോണ വൈറസ് ഒരു പരിധിവരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു. 3 ലെയർ ഉള്ള മാസ്ക് ആണ് രോഗലക്ഷണം ഉള്ളവർ ധരിക്കുന്നത്. കൊറോണാ കാലത്ത് സന്തോഷം നിറഞ്ഞ ഒരു വാർത്തയുണ്ട്. ലോക ഡൗൺ ഇന്ത്യ ഭാഗമായി ഫാക്ടറികളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. അതുമല്ല വാഹനങ്ങളും വളരെ കുറവാണ്. തെരുവുകളും പട്ടണങ്ങളും വിജനമാണ്. ഇതെല്ലാം കൊണ്ടു തന്നെ വായുമലിനീകരണം വലിയ തോതിൽ കുറഞ്ഞിരിക്കുകയാണ്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം