ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/ഐസോലേഷൻ വാർഡിലെനിറക്കൂട്ട്
ഐസോലേഷൻ വാർഡിലെനിറക്കൂട്ട്
ലോകം മുഴുവൻ കോവിഡ് 19 ഭീതിയിലാണ്. ഭയം വേണ്ട ജാഗ്രത മതിയെന്ന് ആവർത്തിക്കു പോഴും എവിടെയൊക്കെയോ നമ്മുടെ ഉള്ളിൽ ഭയം തളം കെട്ടി നിൽപ്പുണ്ട്. ആശുപത്രികളും ഐസൊലേ ഷൻ വാർഡുകളും തടവറയല്ല ഒറ്റപെടുത്തലുമല്ല. കരുതലിന്റെ പ്രതിരോധത്തിന്റെ സമർപ്പണത്തിന്റെ കൂടാരങ്ങളാണ്. കോട്ടയം മെഡിക്കൽ കോളേജിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ നിന്നാണ് കരുതലിന്റെയും പ്രതീക്ഷയുടെയും കുളിരുള്ള ഇ ചിത്രങ്ങൾ കോവിഡ് സ്ഥിതികരിച്ച ദമ്പതികളുടെ മക്കൾക്കും നിരീക്ഷണത്തിൽ തുടരണം. സ്വന്തം വീട്ടിൽ എന്ന പോലെ ആ കുഞ്ഞും ആശുപത്രിയിൽ അടിപൊളി ഐസൊലേഷൻ വാർഡആക്കി മാറ്റി. പത്തനംതിട്ടയിലെത്തിയ ഇറ്റലിക്കാരിൽ കോവിഡ് സ്ഥിതികരിച്ച ഘട്ടത്തിൽ കേരളം യേറ ആശങ്കപെട്ടത് അവരുടെ വൃത്തമാതാപിതാക്കളുടെ ആരോഗ്യത്തിലാണ്. 85 വയസിനു മുകളിൽ പ്രായമുള്ള ദമ്പതികൾക്ക് രോ ഗം സ്ഥിതികരിച്ചതോടെ ആശങ്ക ഉയർന്നു.പത്തനംതിട്ടയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോഴും ആരോഗ്യമന്ത്രി k k ഷൈലജടീച്ചറും ഇരുവരുടെയും ആരോഗ്യ സ്ഥതിയിൽ ആശങ്ക അറിയിച്ചു. പ്രായത്തിനു പുറമെ അവരെ അലട്ടിയിരുന്ന മറ്റു രോഗങ്ങളും സ്ഥിതി സന്ഗീർണമാക്കി. ഹൃദയഗതവും ശ്വാസമുട്ടലും വന്നതോടെ ജീവൻ രക്ഷിക്കാൻ ഡോക്ടർ മാർ നടത്തിയത് ത്രീവശ്രമം. ചിട്ടയായ പൂർണ സമർപ്പണ ബോധത്തോടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിശ്രമം ഒടുവിൽ ഫലം കണ്ടു. ദിവസം കഴിയുംതോറും അവരുടെ സ്ഥതി മെച്ചപ്പെട്ടു. ആശങ്കയും പേടിയും മാറി അവരുടെ മുഖത്തും ചിരി തെളിഞ്ഞു. എന്താണ് ഇ കൊറോണ വൈറസ് എന്ന് കൂട്ടുകാർക്കു അറിയേണ്ടേ?. ലോകത്തെ ഭീതിയിലാഴ്ത്തുന്ന മനുഷ്യനെ കാർന്നു തിന്നുന്ന ഇ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ഒരു ആളിൽ നിന്ന് ആളുകളിലേക്കു പടരുകയാണ് ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ്. കൂട്ടുകാരെ ആരോഗ്യ വകുപ്പും മന്ത്രിമാരും പറയുന്ന പോലെ നമുക്ക് കരുതിയിരിക്കാം. പുറത്തു ഇറങ്ങാതെയും അധികം സമ്പർക്കമില്ലാതെയും ഇടക്ക് ഇടക്ക് കൈ കഴുകിയും നമുക്ക് ഒരുമിച്ചു ചെറുത്ത് നിൽക്കാം. കൊറോണ എന്ന വൈറസിനെ ഒറ്റകെട്ടായി നമുക്ക് ഇ ലോകത്തിൽ നിന്ന് നന്നേ തുരത്തിയോടിക്കണം കൂട്ടുകാരെ. നമ്മുക്ക് ഇതിനു വേണ്ടി പ്രവർത്തിച്ച നഴ്‌സുമാർക്കും ഡോക്ടർമാർക്കും ആരോഗ്യ വകുപ്പിലെ ഓരോരുത്തർക്കും ഒരു ബിഗ് സല്യൂട്ട്.🙏🙏🙏
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |