ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്ക് മഹാ മാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം നമുക്ക് മഹാ മാരിയെ

2019 ൽ നിന്നും 2020 എന്ന പുതിയ വർഷത്തിൽ കടന്ന് ഇരിക്കുന്നു ഈ പുതു വർഷത്തിൽ ആരും പ്രതീക്ഷിക്കാതെ ഒരു മഹാ മാരി ലോകം മുഴുവൻ കീഴടക്കി കൊണ്ടിരിക്കുന്നു. ചൈനയിലെ വുഹാനിലാണ് ആദ്യം ഈ വൈറസിന്റെ സാനിധ്യം കണ്ടുപിടിച്ചത്. WHO ഈ വൈറസിന് corona എന്ന നാമം നൽകുകയും ചെയ്തു. ഏറ്റവും കൂടുതൽ മരണവും രോഗികളുടെ എണ്ണവും റിപ്പോർട്ട്‌ ചെയ്തതും വുഹാ നിൽ ആയിരുന്നു രോഗത്തിന്റെ വ്യാപനം ലോക മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ഇപ്പോൾ കേരളത്തെ സംബന്ധിച്ച് ഇത് മൂന്നാമത്തെ ദുരന്തമാണ്. നിപ്പക്കും പ്രളയത്തിനും ശേഷം കേരളം നേരിടുന്ന ഒരു പ്രശ്നമാണ് corona.കേരളത്തിൽ കാസറഗോഡാണ് ഏറ്റവും അധികം രോഗികൾ റിപ്പോർട്ട്‌ ചെയ്തത് വുഹാനിലെ മരണ സംഖ്യ കടത്തിവെട്ടി കൊണ്ടാണ് അമേരിക്ക, ഇറ്റലി, സ്പെയിനും സ്ഥാനം ഉറപ്പിചിരിക്കുന്നത് 24മണിക്കുറിൽ 4000 ൽ അധികം ആളുകളുടെ ജീവനാണ് corona വൈറസ് എടുത്തതു. ഇത്രയും മരണത്തിനിടയാക്കിയ ഈ മഹാവ്യാധിയെ World health organisation(WHO) ഇതിനെ മഹാവ്യാധിയായി പ്രഖ്യാപിച്ചു. നമ്മുടെ ആരോഗ്യത്തിനായി സർക്കാർ സമ്പൂർണ ലോക്ക് ഡൌൺ പ്രക്യാപിച്ചിരിക്കു ന്നു. എന്തിനേറെ പറയുന്നു ആരാധനാലയങ്ങളും, സ്കൂളുകളും, ഷോപ്പിംഗ് മാളു കൾ വരെ അടഞ്ഞുകിടക്കുകയാണ്. ഇതിനിടയിലും നമുക്ക് വേണ്ടി പ്രയത്നം നടത്തുന്ന ഒരു കൂട്ടം ആരോഗ്യപ്രവർത്തകരെ നാം ഓർക്കേണ്ടിയിരിക്കുന്നു. നമ്മുടെ ആരോഗ്യത്തിനു വേണ്ടി അവർ പ്രാർത്ഥനയോ ടെ പ്രവർത്തിക്കുബോൾ അവരുടെ ആരോഗ്യത്തിനു വേണ്ടി നമ്മളും പ്രാർത്ഥിക്കണം. ജോലിതിരക്കിനിടയിൽ സ്വന്തം വീടുകളിൽ പോകാൻ കഴിയാതെ നമുക്കുവേണ്ടി സംരക്ഷണം ഒരുക്കുന്ന പോലീസുകാരെയും നാം ഈ സമയം ഓർക്കണം. ഈ മഹാ മാരിയെ തീർച്ചയായും നാം അതിജീവിക്കും. അതിനായി ഗവണ്മെന്റ് നമ്മോടു പറയുന്ന നിയമങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ് ഈ മഹാ മാരിയെ തടയാൻ നാം നമ്മെ തന്നെ സുരക്ഷിതാരക്കുക. നാളേക്കു കൈകോർക്കാൻ ഇന്നേക്ക് അകലം പാലിക്കാം

ആവണി.എസ്.ബി.
2സി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം