ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[വർഗ്ഗം:ഭൗതിക സാഹചര്യങ്ങൾ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു സ്കൂൾ ആണ് നമ്മുടെ പുതുപ്പള്ളി നോർത്ത് ഗവൺമെന്റ് യുപി സ്കൂൾ. ചുറ്റുമതിൽ വർണ്ണാഭമായ സ്കൂൾ കെട്ടിടങ്ങൾ, പാർക്ക്. മതിയായ ടോയ്‌ലെറ്റുകൾ, മെച്ചപ്പെട്ട ലാബ് ലൈബ്രറി സൗകര്യങ്ങൾ, ജൈവ വൈവിധ്യ പാർക്ക്, വ്യത്യസ്ത തരം പഠന മൂലകൾ, കളിയുപകരണങ്ങൾ എന്നിവ ഞങ്ങളുടെ സ്കൂളിനെ. മികവുറ്റതാക്കുന്നു. ജൈവവൈവിധ്യ ഉദ്യാനം സ്ഥലപരിമിതി ഉണ്ടെങ്കിലും നല്ല ഒരു ജൈവവൈവിധ്യ ഉദ്യാനം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചെറു പക്ഷികളെയും, ശലഭങ്ങളെയും ആകർഷിക്കാൻ ഉതകുന്ന വിധത്തിലുള്ള മനോഹരങ്ങളായ പൂച്ചെടികളും വള്ളിച്ചെടികളും നിറഞ്ഞതാണ് ഞങ്ങളുടെ ഉദ്യാനം ചുറ്റുമതിൽ സ്കൂളിനും കുട്ടികൾക്കും ഏറ്റവും മെച്ചപ്പെട്ട സുരക്ഷിതത്വം നൽകുന്ന ചുറ്റുമതിലുകൾ ആണ് സ്കൂളിൽ ഉള്ളത്. തണുപ്പും തണലും ശുദ്ധ വായുവും ലഭ്യമാകുന്ന വിധത്തിൽ ധാരാളം വൃക്ഷങ്ങൾ പൂച്ചെടികൾ എന്നിവ സ്കൂൾ കോമ്പൗണ്ടിൽ സുരക്ഷിതമായ രീതിയിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. അതിനാൽ കണ്ണിനു കുളിർമയും മനസ്സിന് ഉല്ലാസവും നൽകുന്ന ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. മതിയാവോളം വെളിച്ചവും വായു സഞ്ചാരവും ഉള്ള സ്കൂൾ കെട്ടിടങ്ങൾ ആണ് ഞങ്ങളുടേത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട മനോഹരങ്ങളായ ചിത്രങ്ങളാൽ സ്കൂളിന്റെ ഭിത്തികൾ ഭംഗിയാക്കിയിട്ടുണ്ട്. ഈ ചിത്രങ്ങൾ കുട്ടികളുടെ വിജ്ഞാന വികസനത്തിനും മാനസിക ഉല്ലാസത്തിനും സഹായകം ആവുന്നു.]] [[വർഗ്ഗം:പ്രീ പ്രൈമറി വിഭാഗം ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്തിൽ 2004 ലാണ് പ്രീപ്രൈമറി ആരംഭിച്ചത് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഗവൺമെന്റ് അംഗീകാരത്തോടുകൂടി നടത്തുന്ന പ്രീപ്രൈമറി യും ഇതു തന്നെയാണ് ഈ കഴിഞ്ഞ അധ്യാന വർഷം കുട്ടികളിൽ ആത്മ വിശ്വാസം നിലനിർത്തുന്നതിനും പഠന താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ ഏഴ് ശാസ്ത്രീയ പഠന മൂലകൾ ക്രമീകരിച്ചിട്ടുണ്ട് അഭിനയം മുല, വായനാമൂല, സംഗീത മൂല, നിർമ്മാണ മൂല, ചിത്രകലാ മൂല, ഗണിത മൂല, ശാസ്ത്ര മൂല, എന്നിവയാണവ. ഈ ശിശുകേന്ദ്രീകൃത പഠന മൂലകൾ ഉദ്ഗ്രഥിത സമീപനം പുലർത്തുന്നതിനു സഹായിക്കുന്നു. ഇതുകൂടാതെ കൊച്ചു കൂട്ടുകാർക്കായി അതിമനോഹരമായ ഒരു പാർക്കും ഇവിടെയുണ്ട്]]