ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ വിഴുങ്ങിയ അവധിക്കാലം

കൊറോണ വിഴുങ്ങിയ അവധിക്കാലം

പരീക്ഷകളെല്ലാം റദ്ദാക്കി നാളെ മുതൽ സ്കൂളിന് അവധിയാണ്
എന്ന് ടീച്ചർ പറഞ്ഞപ്പോൾ സന്തോഷത്തോടെ തുള്ളിച്ചാടിയാണ്
നാലാം ക്ലാസ്സുകാരിയായ മിനി വീട്ടിലേക്ക് മടങ്ങിയെത്തിയത്.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലോക്ക്ഡൗൺ പ്രക്യാപിച്ചു.
അപ്പോൾ മിനിക്ക് വളരെ സങ്കടമായി.
ഒരു നീണ്ട അവധിക്കാലം കൊറോണ മൂലം വീട്ടിനുള്ളിലായി.
മഴക്കാലം, വേനൽക്കാലം, അവധിക്കാലം എന്ന് കേട്ട് പരിചയിച്ച
അവളുടെ അറിവിലേക്ക് ഒരു പുതിയ കാലം കൂടി വന്നുകൊറോണക്കാലം.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു പനി അനുഭവപ്പെട്ടു.
അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
പരിശോധിച്ചപ്പോൾ അവൾക് കോവിഡ് പോസിറ്റീവ് ആയിരുന്നു.
അവളുടെ കുടുംബത്തെ നിരീക്ഷണത്തിലാക്കി.
ഡോക്ടർ എങ്ങനെ യാണ് രോഗം വന്നത് എന്നു ചോദിച്ചറിഞ്ഞു.
വിദേശത്തു നിന്നും വന്ന മാമനിൽ നിന്നാണ് രോഗം വന്നത് എന്നവർ മനസിലാക്കി.
ഡോക്ടർമാരെ കണ്ടപ്പോൾ അവൾക് അത്ഭുതം തോന്നി.
ബഹിരാകാശത്തേക്ക് പോകുന്നത് പോലുള്ള വസ്ത്രമാണ് അവർ ധരിച്ചിരുന്നത്.
അതിനുള്ളിൽ സ്നേഹം തുളുമ്പുന്ന കണ്ണുകൾ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ.
അവൾക് മാമനെ വളരെ ഇഷ്ടമാണ്.
അവളോട് അതിയായ സ്നേഹവും വാത്സല്യവും ഉള്ളയാളായിരുന്നു അവളുടെ മാമൻ.
മാമൻ കളിപ്പാട്ടങ്ങളും മിഠായികളുമായി അവളെ കാണാൻ എത്തിയതാണ്.
അസുഖത്തിന്റെ യാതൊരു ലക്ഷണവും മാമനുണ്ടായിരുന്നില്ല.
തനിക്കു അസുഖം വന്നു എന്നറിഞ്ഞപ്പോൾ മാമന് സങ്കടമായിട്ടുണ്ടാകും.
അവൾക് അസുഖം കൂടി ശ്വാസതടസം അനുഭവപ്പെട്ടു.
മരിച്ചു പോകുമോ എന്ന് അവൾ പേടിച്ചു.
ഡോക്ടർ അവൾക് ധൈര്യം നൽകി.
അവർ അവളോട്‌ പറഞ്ഞു കൊറോണക്ക് നമ്മളെ ഒന്നും ചെയ്യാനാവില്ല
കാരണം ഒരു ടീച്ചറമ്മ കൊറോണയെ ഓടിക്കാൻ വടിയും പിടിച്ചു നിൽപ്പുണ്ട്,
ടീച്ചറമ്മയുടെ കൂടെ ശക്തമായ ഒരു ടീമും ഉണ്ട്, പേടിക്കണ്ട.
മോൾക് വേഗം വീട്ടിൽ പോകാം.
അതുകേട്ട് അവൾ ചിരിച്ചു.
ഏറെ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ഉറങ്ങാൻ കിടന്നു.

 

ഫിസ നഹ്റിൻ
7 C ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കഥ