പൂവേ പൂവേ കൊഴിയല്ലെ
പൂന്തെന്നലുവന്നു വിളിച്ചാൽ പോവല്ലേ
പുലരി പുതുമഴയിൽ ഇതളു പൊഴിക്കല്ലേ
പുതുമണ്ണിന് ചൂടാനൊരു പൂവിതളും നീ നൽകല്ലേ
ഈറൻ മുടിയിൽ ചൂടാനായൊരു പൂവിതളും നൽകല്ലേ
വെള്ളി നിലാവിലലിഞ്ഞി പൂഞ്ഞിരി മായ്ക്കല്ലേ
പൂവണ്ടിൻ പ്രണയം പൊള്ളാണെ
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണെ
അത്, പൂന്തേനുണ്ണാനണയുവതാണേ
നിന്നെ കാണാനെന്നും കൊതിയാണേ
എനിക്കു നിന്നെ കാണാനെന്നും കൊതിയാണെ.