ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരൻ

കൂട്ടുകൂടാനായെന്റെ

കൂടുതേടിയണഞ്ഞൊരു കുഞ്ഞാറ്റക്കിളി...

കാറ്റിനോടു കഥ മെനഞ്ഞും

കടലിനോടു കളി പറഞ്ഞും

കാടായ കാടെല്ലാം, മേടായ മേടല്ലാം

കണ്ണാരം പൊത്തിക്കളിച്ചും

കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി

കൊക്കുരുമ്മി ചിറകുരുമ്മി

കിലുകിലെ കൊഞ്ചി ചിലച്ചും കിളിക്കൂട്ടിലെന്ന

കുളിരറിയാതെ കവിൾ ചേർത്തുറക്കിയതും

കനിവിന്റെ കനിവാമെന്റെ കരളിന്റെ കരളായ

കൂട്ടുകാരൻ

 

സൻജു
6 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത