ഗവ. യു പി എസ് കോട്ടുവള്ളി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം - അനുഭവക്കുറിപ്പ്.


എന്തെല്ലാം പ്രതീക്ഷകളായിരുന്നു ഈ അവധിക്കാലത്ത്. പരീക്ഷകൾ നടക്കില്ലായെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. അതുകൊണ്ട് പഠിപ്പിച്ച അദ്ധ്യാപകരോടും കൂട്ടുകാരോടു പോലും യാത്ര പറയാനാവാതെ സങ്കടത്തോടെ പടിയിറങ്ങി വന്നു. കണ്ണു കൊണ്ട് കാണാൻ കഴിയാനാവാത്ത ഒരു കുഞ്ഞൻ വൈറസ് ലോകമെമ്പാടും ഭീതി ജനിപ്പിച്ച് മനുഷ്യരെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. എല്ലാവർക്കും ഇത്ര ഭയാനകമായ അവസ്ഥ ഇതാദ്യമായിട്ടായിരിക്കാം. ഒന്നു പുറത്തിറങ്ങാനും കളിക്കാൻ പോലും പറ്റാത്തത്ര വിഷമാവസ്ഥ എല്ലാ മാധ്യമങ്ങളിലും കൊറോണ, കോവിഡ്19 എന്ന വില്ലന്റെ വിശേഷങ്ങളെപ്പറ്റി മാത്രമേ പറയാനുള്ളൂ. ലോക രാജ്യങ്ങളിൽ മരിക്കുന്നവരുടെ എണ്ണവും രോഗബാധിതരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഓരോ ദിവസവും അറിയുമ്പോൾ ഈ മഹാമാരി വളരെ ഭീകരനാണെന്ന് തിരിച്ചറിയാനായി. വലിയ വലിയ ലോക രാഷ്ട്രങ്ങൾ പോലും കൊറോണയ്ക്ക് മുമ്പിൽ നിസ്സഹായതയോടെ മുട്ടുകുത്തി നിൽക്കുന്ന അവസ്ഥ വരെ എത്തി. കളിക്കാൻ പോകാത്ത പ്പോൾ വളരെ വിഷമം തോന്നിയെങ്കിലും ശുചിത്വം പാലിച്ചും മാസ്ക്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നമ്മൾ ഇതിനെ പ്രതിരോധിച്ച് മുന്നേറുകയാണ്. "ദൈവത്തിന്റെ സ്വന്തം നാടായ കേരളം' കോവിഡിനെതിരെ പ്രതിരോധിച്ച് ലോക രാജ്യങ്ങൾക്ക് മാതൃകയായതിൽ ഏറെ അഭിമാനം തോന്നുന്നു. ഇതോടെ "ലോക്ക്‌ഡൗൺ " എന്ന പേരും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. നിയന്ത്രണ വിധേയമാക്കാനായി അതിന്റെ വ്യാപനം തടയാനുമായി സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പോരാടുന്ന ആരോഗ്യ പ്രവർത്തകർ , പോലീസുകാർ നമ്മുടെ ഭരണ സംവിധാനത്തിലെ മുഴുവൻ ആളുകളുടേയും പ്രയത്നം കാണുമ്പോൾ തീർച്ചയായും നമുക്ക് പ്രത്യാശിക്കാം. നമ്മൾ ഉടനടി കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും. കുട്ടികളായ ഞങ്ങൾ സന്തോഷത്തോടെ കളിയും ചിരിയും നിറഞ്ഞ മൈതാനത്തേക്കുതന്നെ തിരികെ വരുക തന്നെ ചെയ്യും.

 

അഭിഷേക്.ടി.എം
7A ജി.യു .പി.എസ്. കോട്ടുവള്ളി
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം