ഒരു നേരത്തെ അന്നത്തിനായി
വകയില്ലാത്തവരെ തുണച്ചീടാം
പട്ടിണിയും പരിവട്ടവും മാറ്റാൻ
തന്നാൽ കഴിവതും ചെയ്തീടാം
ഒന്നായി ഇതുപോൽ കൈ കോർത്താൽ
ഓരോ അടുപ്പും ജ്വലിച്ചീടും
ഓരോ മനുഷ്യരും അവരുടെ ചുറ്റും
സസൂക്ഷ്മം തൻ കണ്ണോടിക്കാം
ദാരിദ്ര്യത്താൽ ഉഴലും മനുഷ്യന്റെ
കണ്ണുനീർ ഒന്ന് തുടച്ചീടാം
മഹാമാരിയാൽ ഉഴലും മനുഷ്യന്
ഒരു പിടി അന്നം നൽകീടാം
ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത
ഒരേ മനസ്സായി മുന്നേറാം