ഗവ. യു പി എസ് കുമാരപുരം/അക്ഷരവൃക്ഷം/ശുചിത്വത്തിൻറെ പ്രാധാന്യം.
ശുചിത്വത്തിന്റെ പ്രാധാന്യം.
ഇന്ന് നമ്മൾ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് എന്ന രോഗം ലോകം മുഴുവൻ ഉള്ള ജനങ്ങളെയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നമ്മൾ കൈ കഴുകുന്നതിനെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും മാത്രമാണ് ചിന്തിക്കുന്നത്. ശുചിത്വം അസുഖങ്ങൾ മാറ്റിനിർത്താൻ എത്ര അത്യാവശ്യമാണെന്ന് നാം ഇപ്പോൾ മനസിലാക്കുന്നു. എന്നിട്ടും നമ്മൾ പഠിച്ചോ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പരിസരം നമ്മൾ ശുചിയായി സൂക്ഷിക്കുന്നുണ്ടോ? നമ്മുടെ ജലാശയങ്ങളിൽ എത്ര എണ്ണം ഉപയോഗയോഗ്യമാണ്? നമുക്ക് ആവശ്യമില്ലാത്തതെല്ലാം എളുപ്പത്തിൽ കളയാനുള്ള സ്ഥലം ആണ് ജലാശയങ്ങൾ. അങ്ങനെയല്ലേ നാം അവയെ കണക്കാക്കുന്നത്. ഇനി നമുക്ക് മഴക്കാലം ആണ് വരാൻ പോകുന്നത്. കൊതുകുകൾ പെറ്റ് പെരുകാൻ ആവശ്യമായ സൗകര്യങ്ങൾ നാം തന്നെ ചെയ്തു കൊടുക്കുകയാണ്. ഇനിയും ഒരു പകർച്ചവ്യാധി കൂടി നമ്മെ ആക്രമിക്കാൻ നാം അനുവദിക്കണോ? അതിനുള്ള തയ്യാറെടുപ്പുകൾ നാം ഇപ്പോൾ തന്നെ തുടങ്ങണം. നമുക്ക് വീട്ടിൽ നിന്ന് തന്നെ തുടങ്ങാം. നമുക്ക് വീടും പരിസരവും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കാം. ജലം കെട്ടിക്കിടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. നമ്മുടെ നാടിൻറെ സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. നമുക്കും അതിൽ പങ്കാളിയാകാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം