ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ശുചിത്വം എന്നാൽ എന്ത് ?

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്നാൽ എന്ത്  ?

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയെ ശുചിത്വംഎന്ന് പറയാം.അതായത് നാം ഓരോരുത്തരും എത്രത്തോളം ശുചിത്വമുള്ളവരായിരിക്കുന്നുവോ അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് നമ്മുടെ പരിസരവും അന്തരീക്ഷവും.

ശുചിത്വം പല തരത്തിലുണ്ട്. വ്യക്തി ശുചിത്വം, ഗാർഹിക ശുചിത്വം,പരിസര ശുചിത്വം, ആരോഗ്യ ശുചിത്വം, സ്ഥാപന ശുചിത്വം, സാമൂഹിക ശുചിത്വം......... ഇങ്ങനെ...

പ്ലാസ്റ്റിക്ക് കത്തിക്കുക, മരം മുറിക്കുക, കരിയിലയും ചപ്പു ചവറും കത്തിക്കുക, അമിതമായി ഫോസിൽ ഇന്ധനം ഉപയോഗിക്കുക,വനനശീകരണം ഇവയിലൂടെ എല്ലാം നാംനമ്മുടെ അന്തരീക്ഷത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു.

പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും എല്ലാം ഇന്ന് നിരത്തു വക്കിലേയ്ക്കും സമീപ പറമ്പുകളിലേയ്ക്കും വലിച്ചെറുയുന്ന രീതി നല്ലതല്ല. ഇത് സമൂഹിക ശുചിത്വം പാലിക്കാൻ നമ്മുടെ മനസ്സുകൾക്ക് കഴിയാത്തതുകൊണ്ടാണ്.

ആരോഗ്യ ശുചിത്വവും പ്രാധാന്യം അർഹിക്കുന്നു. ഇത് തിരിച്ചറിയുകതന്നെ വേണം. നല്ല ഭക്ഷണ രീതി, ഭക്ഷണ സംസ്കാരം, വ്യായാമം, ഉറക്കം,....... ഇവയൊക്കെ പാലിച്ച് ജീവിക്കാൻ നാം പര്യാപ്തരാകണം .ഇത്തരത്തിൽ രോഗങ്ങൾ ഇല്ലാതെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് നമുക്ക് നല്ല സാമൂഹിക ജീവികളാകാം.

അദ്വൈദ് കൃഷ്ണ
5 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം