Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പരിസ്ഥിതിയും
പരിസ്ഥിതി ജീവൻറെ ആധാരമാണ് . മനുഷ്യൻറെ നിലനിൽപ്പ് തന്നെ പരിസ്ഥിതിയുടെ ദാനമാണ് .നമ്മുടെ ചുറ്റുമുള്ള ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളെയാണ് നാം പരിസ്ഥിതി എന്ന് വിളിക്കുന്നത് .പരിസ്ഥിതി പ്രധാനമായും നാല് ധർമ്മങ്ങളാണ് നമുക്ക് ചെയ്തു വരുന്നത് .
1 ) വിഭവങ്ങൾ തരുന്നു.
2) ജൈവവൈവിധ്യം പ്രദാനംചെയ്യുന്നു.
3 ) മാലിന്യങ്ങൾ ആഗീരണം ചെയ്യുന്നു.
4 ) പരിസ്ഥിതി സൗന്ദര്യം പ്രദാനം ചെയ്യുന്നു.
ഇതിൽനിന്നുതന്നെ പരിസ്ഥിതിയുടെ മഹത്വം നമുക്ക് മനസ്സിലാക്കാൻ കഴിയും .പലതരത്തിലുള്ള വിഭവങ്ങൾ പരിസ്ഥിതി നമുക്ക് തരുന്നുണ്ട് .വായു, ജലം, മരങ്ങൾ തുടങ്ങി ധാതുക്കളും ,ലവണങ്ങളും ഉൾപ്പെടെയുള്ള വിഭവങ്ങൾ നമ്മൾക്ക് ലഭ്യമാകുന്നു . അതുപോലെ ജീവൻ നിലനിർത്താനും സന്തുലിതമാക്കാനുമുള്ള ജൈവവൈവിദ്ധ്യ സമ്പത്ത് പരിസ്ഥിതി നമുക്ക് തരുന്നു. നമ്മുടെ നിത്യ ജീവിതചര്യയിൽ ഉണ്ടാകുന്ന മാലിന്യങ്ങളെയും ആഗീരണം ചെയ്യുന്നത് പ്രകൃതിയാണ് .മാലിന്യങ്ങൾ രണ്ട് തരത്തിലുണ്ട് .മണ്ണിൽ അലിയുന്ന മാലിന്യങ്ങൾ, മണ്ണിൽ അലിയാത്ത മാലിന്യങ്ങൾ. മണ്ണിൽ അലിയുന്ന മാലിന്യങ്ങൾ ആണ് പച്ചക്കറികൾ,പഴവർഗങ്ങൾ,മറ്റ് ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ .മണ്ണിൽ അലിയാത്ത മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകൾ ,പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഇതെല്ലാമാണ് . പ്ലാസ്റ്റിക് കവറുകളൊ, പ്ലാസ്റ്റിക്കിൻെ്റ അവശിഷ്ടങ്ങളോ നമ്മൾ മണ്ണിലിട്ടാൽ കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും മണ്ണിൽ അലിഞ്ഞു ചേരുന്നില്ല.
നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് അഴുകാത്ത മാലിന്യങ്ങളുടെ അളവ് ദിനംപ്രതി വർദ്ധിക്കുകയാണ് . പ്ലാസ്റ്റിക് മാലിന്യങ്ങൾ,ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവ പരിസ്ഥിതിക്ക് മാത്രമല്ല മനുഷ്യർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് നമ്മൾ കാണുന്ന ഒട്ടുമിക്ക അസുഖങ്ങൾ -പനി മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങളും നമ്മുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു .
"പ്രകൃതിസൗന്ദര്യം "_
അതിനുദാഹരണമാണ് പുഴ ,നദി, കാട് ,മരങ്ങൾ ഇതെല്ലാം. ഇതിനെയെല്ലാം നാം നശിപ്പിക്കുന്നു . പുഴകളിലും നദികളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നു .കാടും മരങ്ങളും വെട്ടി നശിപ്പിക്കുന്നു ."ഒരു മരം വെട്ടിയാൽ രണ്ട് മരം വയ്ക്കണമെന്ന" പ്രമാണം നാം പാടേ മറന്നിരിക്കുന്നു. അത്യാഗ്രഹവും തിരക്കും കാരണം നമുക്ക് പ്രകൃതിയെ സംരക്ഷിക്കാൻ കഴിയുന്നില്ല .പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നില്ല .പുഴയും, പച്ചപ്പുൽതകിടിയും,നദിയും ഒന്നും നമുക്ക് ആസ്വദിച്ച് കാണാൻ കഴിയുന്നില്ല .ഇപ്പോൾ പുഴകളിലും നദികളിലും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ് .അങ്ങനെ പ്രകൃതിയുടെ സൗന്ദര്യം നാം നഷ്ടപ്പെടുത്തുകയാണ് .മരങ്ങൾ വെട്ടി അവിടെ വലിയ വലിയ
കെട്ടിടങ്ങളും , ഫാക്ടറികളും പടുത്തുയർത്തുന്നു. ഫാക്ടറികളിൽ നിന്നും വരുന്ന പുക നമ്മുടെ ശുദ്ധവായുവിനെ മലിനപ്പെടുത്തുന്നു. അതും നാം പ്രകൃതിയോട് ചെയ്യുന്ന ദ്രോഹമാണ് . മരങ്ങൾ നട്ടുപിടിപ്പിച്ചും പ്ലാസ്റ്റിക് വലിച്ചെറിയാതെയും, വെള്ളം പാഴാക്കാതെയും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ആത്യാവശ്യമാണ് . മനുഷ്യൻ പ്രകൃതിയെ ഉപയോഗിക്കുമ്പോൾ ഉപദ്രവിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു .ഇനിയെങ്കിലും പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ അത് മനുഷ്യരാശിയുടെ തന്നെ നിലനിൽപ്പിന് ആഘാതം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം
|