ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം ജീവിത ലക്ഷ്യമാകണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം ജീവിത ലക്ഷ്യമാകണം

എന്താണ് പരിസ്ഥിതി?ഈ ഭൂമിയിൽ കാണുന്ന എല്ലാ ജീവജാലങ്ങളും ഉൾപ്പെട്ടതാണ് പരിസ്ഥിതി. നമ്മുടെ പരിസ്ഥിതി ഇന്ന് ആപത്തിൽ പെട്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതി നശിപ്പിക്കുന്നത് നമ്മൾ തന്നെയാണ്. പരിസ്ഥിതി നശീകരണത്തിന് പ്രധാനകാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത് വനനശീകരണം ആണ്.

ഇന്ന് നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ തലവേദനയാണ് വനനശീകരണം. വനനശീകരണം നമ്മുടെ ഭൂമിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്നു. മനുഷ്യനും ജീവജാലങ്ങളും ഒരേ ചങ്ങലയിലെ രണ്ട് കണ്ണികളാണ്. വനനശീകരണത്തിലൂടെ ജീവജാലങ്ങൾ എന്ന കണ്ണി ഇല്ലാതാകുന്നു. ഒരു കണ്ണി ഇല്ലാതെ ചങ്ങയ്ക്ക് നിലനിൽപ്പില്ല.ഇന്റർ നാഷണൽ യൂണിയൻ ഫോർ ഇൻഫർമേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റ് പ്രകാരം 20000 ൽ പരം ജീവജാലങ്ങൾ ഇന്ന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വർദ്ധിച്ചു വരുന്ന ജീവിവിനാശത്തിന്റെ മൂലകാരണങ്ങളിൽ ഒന്നായി അവർ ചൂണ്ടിക്കാട്ടുന്നത് വനനശീകരണം ആണ്. ഈ സ്ഥിതിഗതികൾ കണക്കിലെടുത്ത് നമുക്കും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകാം.

ഫ്രാൻസിയ ബെന്യാം
7 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം