ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ ശുചിത്വം എന്നാൽ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്നാൽ വൃത്തി

ശുചിത്വം എന്ന വാക്കിന് വളരെ പ്രാധാന്യം ഉളള ഒരവസരത്തിൽ കൂടെയാണ് നാമിന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ശുചിത്വമില്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല.ശുചിത്വം എന്നാൽ വൃത്തി എന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്.വീട്ടിലും സ്കൂളിലും സമൂഹത്തിലും ഒക്കെ നാം വ്യക്തി ശുചിത്വം പാലിക്കാറുണ്ട്. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം പരിസരശുചിത്വവും പ്രകൃതി സംരക്ഷണവും നാം ശീലമാക്കണം.

പ്രകൃതിയെ ചൂഷണം ചെയ്തതിൻറെ ഫലം പ്രളയം എന്ന മഹാമാരിയിലൂടെ നാം അനുഭവിച്ചറിഞ്ഞതാണ്.നമ്മുടെ ഒട്ടേറെ കൂട്ടുകാർക്ക് അവരുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ദുരവസ്ഥയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ കണ്ണുകൾ ഈറനണിഞ്ഞു പോകും. അതേ ഒരു അവസ്ഥയിലൂടെ ആണ് നാം ഇന്ന് കടന്നുപോകുന്നത്. കൊറോണ എന്ന മഹാവിപത്ത് നമ്മുടെ ജീവിതത്തിൻറെ തന്നെ ഗതി മാറ്റിമറിച്ചിരിക്കുന്നു .ജനജീവിതം താറുമാറായി ഇരിക്കുന്നു.ഒരുപാടുപേരുടെ ജീവനെടുത്ത വൈറസിനെ നിയന്ത്രിക്കാൻ ഇന്നും പല രാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ല. ചൈനക്കാർ വ്യക്തി ശുചിത്വം പാലിക്കാത്തത് കൊണ്ട് ലോകം മുഴുവൻ ഇപ്പോൾ കൈ കഴുകുകയാണ്. എന്ന് തമാശയായി പറയുന്നുവെങ്കിലും അതിൽ ഗൗരവമായി ചിന്തിക്കേണ്ട സംഗതിയുണ്ട്. ഈ ഒരു അവസരത്തിലാണ് നാം കുഞ്ഞുനാളിലെ കേട്ടുവരുന്ന വൃത്തി എന്ന വാക്കിൻറെ യഥാർത്ഥ വില മനസ്സിലാക്കേണ്ടത്.രണ്ടു നേരം പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും ആകാശത്തിനു മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകുന്നതും ഇത്രമേൽ പ്രാധാന്യം അർഹിക്കുന്നു എന്ന് വിദ്യാർത്ഥികളായ നാം മനസ്സിലാക്കണം. പണ്ട് കാലങ്ങളിൽവീട്ടിലുള്ളവർ പുറത്തു പോയി വന്നാൽ കൈയും കാലും നന്നായി കഴുകി മാത്രമേ വീടിനകത്ത് കയറുമായിരുന്നു ഉള്ളൂ.എന്തുകൊണ്ടാണ് അന്നത്തെ പ്രായമായവർ അങ്ങനെ ചെയ്തിരുന്നത് എന്ന് ഈ ഒരു അവസരത്തിൽ ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാകും . വിദ്യാർഥികളായ നമ്മൾ വീടിനകത്തും സ്കൂളിലും ശുചിത്വം പാലിക്കണം, അങ്ങനെ ഓരോരുത്തരും പ്രവർത്തിച്ചാൽ നമ്മുടെ ലോകം ശുചിത്വ പൂർണമാകും എന്നതിൽ ഒരു സംശയവുമില്ല . വീടിനകത്തെ മാലിന്യം വീടു വീട്ടുവളപ്പിൽ തന്നെ സംസ്കരിക്കണം. പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല. ഇക്കാര്യം വീട്ടിലുള്ള മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കിയിരിക്കണം.

കൊറോണ വൈറസിനെ പേടിച്ചെങ്കിലും ഇന്ന് നമ്മളോരോരുത്തരും ശുചിത്വം പാലിക്കുക ആണല്ലോ. ഈ രീതി ഇനിയുളള നാളുകളിലും നാം പിന്തുടർന്നാൽ ഒരു വൈറസിനും നമ്മെ കീഴ്പ്പെടുത്താൻ കഴിയില്ല.പണത്തിനും പദവിക്കും മേലെയാണ് ശുചിത്വം എന്ന വാക്കിൻറെ പ്രാധാന്യം എന്ന് മനസ്സിലാക്കാൻ ഇനി വളർന്നു വരുന്ന തലമുറയ്ക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അൽസാന
7 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം