ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹത്വം
ശുചിത്വത്തിന്റെ മഹത്വം
പതിവു പോലെ രാജു കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. സ്കൂളിലെ അധ്യായന വർഷമാെക്കെ കഴിഞ്ഞ് വേനലവധി ആയതിനാൽ പിന്നെ അവന്റെ പതിവു ജോലിയായി മാറി കൂട്ടുകാരോടൊത്തുള്ള കളികൾ. കളിയിൽ എന്ന പോലെ പഠനത്തിലും മിടുക്കനായിരുന്നു രാജു. അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് അവന്റെ മുത്തശ്ശി ആശുപത്രിയിലായെന്ന വിവരം അവൻ അറിഞ്ഞത്. അതു കേട്ടപ്പോൾ അവന് പേടിയായി. കാരണം ആ ഗ്രാമത്തിൽ പകർച്ചവ്യാധികളും അതുകൊണ്ടുണ്ടാകുന്ന രോഗങ്ങളും പതിവായിരുന്നു. അധികം താമസിയാതെ അവന്റെ മുത്തശ്ശി അവനെ വിട്ടു പോയി. ആകെ വിഷമത്തിലായ അവൻ , മുത്തശ്ശി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞപ്പോഴാണ് ഞെട്ടിയത്. ആ ഗ്രാമത്തിലെ വൃത്തിഹീനമായ ചുറ്റുപാടുകളും ശുചിത്വമില്ലായ്മയുമാണ് പകർച്ചവ്യാധി പെരുകാനും അതുമൂലമുള്ള മരണത്തിനും കാരണം. അന്നുമുതൽ അവനും അവന്റെ കൂട്ടുകാരും ഒരു തീരുമാനമെടുത്തു. ' ഞങ്ങൾ ഇനി മുതൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമെന്ന്', അതിൻ പ്രകാരം അവർ പ്രവർത്തിക്കുകയും ചെയ്തു. ഈ കുട്ടികളുടെ പ്രവർത്തനം കണ്ട ഗ്രാമവാസികളും അവരോടൊപ്പം കൂടി . ക്രമേണ ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന പകർച്ചവ്യാധികളും മരണങ്ങളും കുറയാൻ തുടങ്ങി. അങ്ങനെ ആ കുട്ടികൾ ആ ഗ്രാമത്തിന്റെ മാതൃകയായി മാറി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ