ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ പ്രതിരോധിക്കൂ

കേരളം ദൈവത്തിൻ്റെ നാടാണ്.മലയാളികളെ സംബന്ധിച്ചിടത്തോളം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയുന്നവരാണ് നമ്മൾ.രോഗ പ്രതിരോധ മെന്നാൽ ഒരു കടംമ്പയാ ണ് .എന്നാൽ അതിന് മറ്റൊരു വശം കൂടിയുണ്ട് റോഡുകളിലും പരിസ്ഥിതി ലോല പ്രദേശങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങളും കെട്ടി നിൽക്കുന്ന മലിനജലവും രോഗം വരാൻ കാരണമാകുന്നു. ഇതും ഒരു അനാസ്ഥയല്ലേ? രോഗം വന്നിട്ടു പ്രതിരോധിക്കുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ സൂക്ഷിക്കുന്നത്. എത്രയോ പ്രതിസന്ധികൾ തരണം ചെയ്തവരാണ് നമ്മൾ. ഓഖിയായും പ്രളയമായും നിപ്പയായും ഇപ്പോൾ കൊറോണയായും നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നു.ഇതിനെയെല്ലാം മറികടക്കാൻ നമ്മുടെ ജീവിത രീതിയിൽ വരുത്തുന്ന മാറ്റമാണ് ഏറെ പ്രയോജനകരമാകുന്നത്. ഒരു മഹാമാരിയായാണ് കെറോണ ഇപ്പോൾ നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നത്. സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം. വിദ്യാർത്ഥികളായ നാം ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ ശീലിക്കണം. വ്യക്തിയിലൂടെ ഒരു കുടുംബവും കുടുംബത്തിലൂടെ സമൂഹവും സമൂഹത്തിലൂടെ നമ്മുടെ നാടും നന്നാവുകയും ചെയ്യും. രോഗ പ്രതിരോധത്തിൻ്റെ മറ്റൊരു ഭാഗമാണ് ആരോഗ്യമുള്ള ശരീരം. അതിനു പ്രകൃതിദത്തമായ ഭക്ഷണമാണ് ശീലിക്കേണ്ടത്.കൂടാതെ വളർന്നു വരുന്ന കുട്ടികൾക്ക് പ്രധാന രോഗ പ്രതിരോധ കുത്തിവയ്പുകൾ നൽകേണ്ടതുമാണ്.സമൂഹത്തിന് കുട്ടികൾ മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്യണം. രോഗ പ്രതിരോധത്തിനായി അവലംബിക്കേണ്ട പ്രധാന മാർഗ്ഗങ്ങൾ താഴെപ്പറയുന്നു:-

  • പൊതു സ്ഥലങ്ങളിൽ സ്പർശിക്കുന്നതും രോഗബാധിതരുമായി ഇടപഴകുന്നതും ഒഴിവാക്കുക
  • ഇടയ്ക്കിടക്ക് കണ്ണിലും മൂക്കിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.
  • കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കുക.
  • പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.
  • രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടുക.
ആഘോഷങ്ങളല്ല പ്രതിരോധ പ്രവർത്തനങ്ങളാണ് വേണ്ടത്.ഇവയെല്ലാം പാലിച്ചാൽ ഒരു പരിധി വരെ രോഗത്തെ തടയാനാകും. "പേടിയല്ല ജാഗ്രതയാണ് വേണ്ടത്".

സായൂജ്യ
5 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം