ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ഭൂമിയുടെ മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ മുന്നറിയിപ്പ്

ഹോ ! വയ്യ, ഒരടി പോലും നടക്കാൻ വയ്യ. കാലംഒരുപാട് ആയില്ലേ ഇങ്ങനെ ഓടാൻ തുടങ്ങിയിട്ട്. ഇനി വയ്യ ! കണ്ണു കാണാൻ മേലാ, ചുറ്റും പുകമറയാണ്. ശ്വാസംമുട്ട് തുടങ്ങിയിട്ട് കുറച്ചുവർഷങ്ങളായി. ശ്വസിക്കുന്നതെല്ലാം വിഷമല്ലെ ! പിന്നെ എന്താ ചെയ്ക.

സുന്ദരിയായിരുന്നു ഞാൻ പല നിറത്തിൽ പൂക്കൾ ചൂടി പച്ചപ്പാവാട അണിഞ്ഞ് തെളിനീർ കുടിച്ച് ആർത്തുല്ലസിച്ച് നടന്നകാലം. ശുദ്ധവായുവും മധുരമൂറും പഴങ്ങളും ഞാൻ എന്റെ മക്കൾക്ക് നൽകി.

കുസൃതികളായിരുന്നു അവർ.എവിടെതിരിഞ്ഞാലും കളിയും ചിരിയും കുഞ്ഞു കുഞ്ഞു കുസൃതികളും ഞാൻ ആസ്വദിച്ചു.കാലും കഴിഞ്ഞ് പോകവെ ഞാൻ അറിഞ്ഞു.അവരുടെ കുസൃതികൾ കൂടുകയാണെന്ന്. പലതും ഞാൻ കണ്ടില്ലാന്ന്നടിച്ചു. പക്ഷെ..... അവർ അതിരുകടക്കാൻ തുടങ്ങിയിരിക്കുന്നു.ചെറിയ ശാസനകൾ കൊണ്ടവരെ തിരുത്താൻ നോക്കി എന്തോ! അവരതു ചെവികൊണ്ടില്ല. തെറ്റുകൾ തിരുത്താൻ തയ്യാറായതുമില്ല. മക്കളല്ലെ ഞാൻ ക്ഷമിച്ചു.

കാലം കടന്ന് പോയി.അവരുടെ കുസൃതികൾ കൂടി കൂടിവന്നു. ദാഹജലം കിട്ടാതെ ഞാൻ വറ്റിവരണ്ടു. പുഴകളും തോടുകളും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. പച്ചപ്പാർന്ന കുന്നുകളും മലകളും അവർ ഇടിച്ചുനിരത്തി.ക്രമേണ എന്റെ പച്ച നിറം അപ്രത്യക്ഷമായി. പ്രകൃതിയുടെ താളം തെറ്റി തുടങ്ങി. മഴ കിട്ടതെയായി. സൂര്യതാപമേറ്റ് എന്റെ ശരീരം വീണ്ടു കീറാൻ തുടങ്ങി. ഇനി മിണ്ടാതിരുന്നാൽ എന്റെയും അവരുടെയും നാശമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പ്രളയമായും കൊടുങ്കാറ്റായും ഉരുൾപൊട്ടലായും ഒക്കെ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി.ഇപ്പോൾ ഇതാ ഒരു മഹാമാരിയുടെ രൂപത്തിലും നിങ്ങൾക്കിതാ മുന്നറിയിപ്പ് നൽകുന്നു.

മക്കളെ ഇനിയെങ്കിലും പരിസ്ഥിതിയെ സംരക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, മരങ്ങൾ വെട്ടിമുറിക്കാതിരിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് അന്തരീക്ഷത്തെ മലിനമാക്കാതിരിക്കുക.

ഒരിക്കൾ കൂടി ഞാനാ ശുദ്ധവായു ഒന്ന് ശ്വസിക്കട്ടെ.

അസ്ന ഫരീദ
4 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം