ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/അമ്മു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മു പഠിച്ച പാഠം

അമ്മു നല്ല മിടുക്കിയായിരുന്നു. വീട്ടിലും സ്കൂളിലും ഒക്കെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ഉത്സാഹത്തോടെ അവൾ പങ്കെടുത്തിരുന്നു. എന്നാൽ അവൾക്കൊരു പ്രശ്നമുണ്ടായിരുന്നു . വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഒന്നും അവൾ കഴിക്കില്ല. ഇക്കാരണത്താൽ മുത്തശ്ശി എപ്പോഴും അവളെ വഴക്ക് പറയുമായിരുന്നു.എന്നാലും ബേക്കറിപലഹാരത്തോടായിരുന്നു അവൾക്ക് ഏറെ ഇഷ്ടം.അച്ഛനെ സോപ്പിട്ട് ബേക്കറി പലഹാരങ്ങളും ജങ്ക് ഫുഡും വാങ്ങിപ്പിച്ച് കഴിക്കും.പഴങ്ങളോ പച്ചക്കറികളോ അടങ്ങിയ ഒരു ഭക്ഷണവും അവൾ കഴിക്കില്ല.അമ്മയും മുത്തശ്ശിയും കാണാതെ അതൊക്കെ അവൾ വീട്ടിലെ ചക്കിപ്പൂച്ചയ്ക്ക് കൊടുക്കും.

അങ്ങനെ ഇരിക്കെ ഒരു ദിവസം സ്കൂളിൽ വച്ച് അമ്മുവിന് പനി വന്നു. ടീച്ചർ അവളുടെ അമ്മയെ വിളിപ്പിച്ചു. അമ്മ വന്ന് അമ്മുവിനെ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ അമ്മുവിന് പനിയും ക്ഷീണവും കൂടി. ശ്വാസംമുട്ടലും ഉണ്ടായി. ഡോക്ടർ അമ്മുവിനെ പരിശോധിച്ചു.എമർജൻസി മരുന്ന് കൊടുത്തു. തുടർന്നുളള പരിശോധനകളും നടത്തി. പക്ഷേ അപ്പോഴേക്കും അമ്മു തളർന്നൂ വീണു. അമ്മയും മുത്തശ്ശിയും കരയാൻതുടങ്ങി. ഡോക്ടർ അമ്മുവിന് മരുന്നുകൾ നൽകി .അഡ്മിറ്റ് ചെയ്തു. പക്ഷേ അമ്മുവിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. ഡോക്ടർ അമ്മുവിന്റെ അച്ഛനോട് പറഞ്ഞു. അമ്മുവിന്റെ രക്തവും സ്രവവും ലാബിൽ പരിശോധനയ്ക്ക് കൊണ്ടുപോയി. കുറെ സമയം കഴിഞ്ഞപ്പോൾ ലാബിൽ നിന്നും റിസൾട്ട് വന്നു. അമ്മുവിന്റെ അച്ഛനോട് പറഞ്ഞു.ഒരു പ്രശ്നമുണ്ട്.ഭയപ്പെടാനൊന്നും ഇല്ല. അച്ഛന്റെ കൈകാലുകൾ വിറയ്ക്കുകയായിരുന്നു,അമ്മുവിന്റെ അച്ഛൻ ഡോക്ടറോട് ചോദിച്ചു. എന്റെ മകൾക്ക് എന്താണ് അസുഖം?.കൊറോണയാണ്. ഇപ്പോൾ തന്നെ അമ്മുവിനെ ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയാണ്.ഡോക്ടറുടെ നിർദേശമനുസരിച്ച് ഡൂട്ടിയിലുളള നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് അമ്മുവിനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു, ഡോക്ടർ അമ്മുവിന്റെ അച്ഛനോട് പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കാനുളള ശേഷി ശരീരത്തിന് ഇല്ല. അമ്മു ചെറിയ കുട്ടി ആയതുകൊണ്ട് രോഗപ്രതിരോധശേഷി തീരെ കുറവായിരിക്കും.

രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആവശ്യമായ വൈറ്റമിനും പ്രോട്ടീനും ഓക്കേ അടങ്ങിയ ഭക്ഷണമാണ് നാം നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകേണ്ടത്. എന്നാൽ ഇന്നത്തെ മാതാപിതാക്കൾക്കു ഒന്നിനും സമയമില്ല. അവർ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്നു, ഇവിടെ അമ്മുവിന് സംഭവിച്ചതും അതുതന്നെയാണ്. അമ്മുവിന് രോഗപ്രതിരോധശേഷി തീരെ ഇല്ലായിരുന്നു, അതുകൊണ്ടാണ് പെട്ടെന്ന് കൊറോണ പിടിപ്പെട്ടത്. ഇത് കേട്ടപ്പോൾ അമ്മുവിന്റെ അച്ഛന് ഒരുപാട് സങ്കടം തോന്നി. ഇനി എന്റെ മകൾക്ക് ഇങ്ങനെയുള്ള അനാവശ്യ ഭക്ഷണങ്ങൾ വാങ്ങി കൊടുക്കില്ലെന്ന് അച്ഛൻ തീരുമാനിച്ചു. തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചു ചികിത്സകൾ നടത്തിയത് കൊണ്ട് അമ്മുവിൻറെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ഏതാനും ദിവസത്തെ ചികിത്സകൾക്ക് ശേഷം വീട്ടിലെത്തിയ അമ്മു നല്ല കുട്ടിയായി വീട്ടിലുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ച് അമ്മയും മുത്തശ്ശിയും പറയുന്നതുപ്പോലെ വീണ്ടും ആരോഗ്യവതിയായി സ്കൂളിലേക്ക് പോയി തുടങ്ങി........

പി.ഗൗരി കൃഷ്ണ.
6 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ