ഗവ. യു പി എസ് അമ്പലത്തറ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായി
നല്ലൊരു നാളേയ്ക്കായി
കൊറോണ എന്ന മാരക രോഗം വന്നതോട് കൂടി ഞാനും എന്റെ കുടുംബവും വീട്ടിനുള്ളിലായി .ഞാനും എന്റെ സഹോദരങ്ങളും കൂട്ടുകാരും ഒരു വർഷക്കാലം പഠിച്ചതെല്ലാം പാഴായി. പരീക്ഷകളൊന്നും ആർക്കും എഴുതാനാവില്ലല്ലോ. ഒരു വർഷം മുഴുവൻ പഠിച്ചിട്ട് പരീക്ഷ എഴുതാൻ സാധിക്കാത്തതിൽ അതിയായ സങ്കടമുണ്ട്. എന്നാലും കുറച്ചൊക്കെ വീട്ടിലിരുന്ന് പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ പ്രശ്നങ്ങളൊക്കെ മാറി സ്ക്കൂൾ എന്ന് തുറക്കും എന്ന ആകാംക്ഷയിലാണ് ഞാൻ. ഇങ്ങനെ സ്കൂൾ പകുതിയിൽ അടയ്ക്കുന്നതും ഒരുപാട് നാൾ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്നതും ആദ്യമായിട്ടാണ്. പെട്ടെന്നൊരു ദിവസം സ്കൂൾ എനിയ്ക്കന്യമായത് പോലെ. എന്നാലും നല്ലൊരു നാളേയ്ക്കായി കാത്തിരിക്കുന്നു, പ്രതീക്ഷയോടെ.......
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം